International

ചൈനീസ് ടെലിസ്‌കോപ്പില്‍ അജ്ഞാത തരംഗം; അന്യഗ്രഹ ജീവികളുടെ സൃഷടിയെന്ന് സംശയം

ബെയ്ജിങ്: പ്രപഞ്ചത്തില്‍ ഭൂമിയിലല്ലാതെ ജീവന്‍ നിലനിര്‍ക്കുന്നുണ്ടോ എന്ന സംശത്തിനും ആശയക്കുഴപ്പത്തിനും വഴിമരുന്നിട്ട് ചൈനയുടെ ഭീമന്‍ ടെലിസ്‌കോപ്പില്‍ അജ്ഞാന റേഡിയോ തരംഗങ്ങള്‍. ബഹിരാകാശ പഠനത്തിനായി തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഗൂയ്ഷു പ്രവിശ്യയിലെ ജിങ്കെ ഗ്രാമത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ടെലിസ്‌കോപ്പിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ നൂറോളം അജ്ഞാത റേഡിോ തരംഗങ്ങള്‍ പതിച്ചത്.

ഫാസ്റ്റ് എന്ന ചുരുക്കപ്പേരിലുള്ള ഫൈവ് ഹണ്ട്രഡ മീറ്റര്‍ അപെച്വര്‍ സ്‌ഫെരികല്‍ റേഡിയോ ടെലിസ്‌കോപ്പണ് ഭൂമിയില്‍ നിന്ന് 300 കോടി പ്രകാശവര്‍ഷം അകലെ നിന്നുള്ള സംശയാസ്പദമായ റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുത്തത്. ഉയര്‍ന്ന തോതിലുള്ള ഊര്‍ജസ്രോതസ്സില്‍ നിന്നാണ് തരംഗങ്ങള്‍ പുറപ്പെട്ടിട്ടുള്ളതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

2007 ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയല്‍സിലെ ടെലിസകോപ്പില്‍ ഇത്തരത്തിലുള്ള റേഡിയോ തരംഗങ്ങള്‍ പതിച്ചിരുന്നുവെങ്കിലും അതിന് ശേഷം ഇപ്പോഴാണ് ഇവ വീണ്ടും ഭൂമിയിലെത്തുന്നത്. ഇപ്പോള്‍ ലഭിച്ച തരംഗങ്ങള്‍ ഒരു നിര്‍മിത ഉപകരണത്തില്‍ നിന്നാവാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. അന്യഗ്രഹ ജീവികളുടെ സൃഷ്ടിയാവാനുള്ള സാധ്യതയായാണ ചില ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്.

ഈ നിഗമനം ശരിയാണെങ്കില്‍ പ്രപഞ്ചത്തില്‍ മനുഷ്യസമാന ജീവികളുെ സാന്നിധ്യത്തെ കുറിച്ചുള്ള പഠനചരിത്രത്തില്‍ ഒരു നാഴികക്കല്ലായി ഈ തരംഗങ്ങള്‍ മാറാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. സൂപ്പര്‍നോവ സ്‌ഫോടനങ്ങളെയും ക്ഷീരപഥത്തിലെ ന്യൂട്രല്‍ ഹൈഡ്രജനെയും കുറിച്ച് പഠനം നടത്തുന്നതിനാണ് ചൈന 180 ദശലക്ഷം ഡോളറിന് തുല്യമായ പണം ചെലവിട്ട് കൂറ്റന്‍ ടെലിസ്‌കോപ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി 9000 പേരടങ്ങുന്ന കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു.

2016 സെപറ്റംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ടെലിസ്‌കോപ് കഴിഞ്ഞ മസമാണ് പ്രവര്‍ത്തനക്ഷമമായത്. ഇതുവരെ 1300 പ്രകാശവര്‍ഷം അകലെ നിന്നുള്ള കാന്തിക രംഗങ്ങള്‍ പിടിച്ചെടുക്കന്‍ ഈ സംവിധാനത്തിനായിട്ടുണ്ട്. അടുത്തിടെ കണ്ടെത്തിയ അജ്ഞാത റേഡിയോ തരംഗങ്ങളുടെ സ്രോതസ്സിന് എഫ.ആര്‍.ബി 121102 എന്നാണ് പേരിട്ടിരിക്കുന്നത്. ഇവിടെ നിന്നുള്ള തരംഗങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.

Related posts

ഇദ്രിസ്; ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സെക്സിയായ പുരുഷൻ

Web Desk

പുതിയ തന്ത്രവുമായി ബോറിസ് ജോണ്‍സണ്‍; ബ്രെക്‌സിറ്റ് കാലാവധി നീട്ടണമെന്നുള്ള കത്തില്‍ ഒപ്പ് വെയ്ക്കാതെ ബോറിസ്

Farsana Jaleel

ബ്രസീല്‍ ജയിലില്‍ കലാപം; 57 മരണം; 16 പേരുടെ തലയറുത്തു

Farsana Jaleel

Leave a Comment