International

ഫെയ്‌സ്ബുക്കിലൂടെ സൈന്യത്തെ വിമര്‍ശിച്ചതിന് സംവിധായകന് തടവ്

യാംഗോന്‍: മ്യാന്‍മറില്‍ സൈന്യത്തെ വിമര്‍ശിച്ചതിന് സിനിമ സംവിധായകന് ഒരു വര്‍ഷം തടവു ശിക്ഷ. മനുഷ്യാവകാശങ്ങള്‍ മൂലകൃതിയാക്കി രചിക്കപ്പെട്ട സിനിമ പ്രദര്‍ശനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മിന്‍ തിന്‍ കൊ കൊയിക്കെതിരെയാണ് ശിക്ഷ വിധിച്ചത്.

സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനയെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചതിനാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജനങ്ങള്‍ക്ക് അധികാരം കൈമാറിയിട്ടും മ്യാന്‍മര്‍ പാര്‍ലമെന്റിലെ മൂന്നിലൊരു ഭാഗം സൈന്യത്തിന് സംവരണം ചെയ്തതാണ്.

മൂന്ന് മന്ത്രി സ്ഥാനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് നീക്കിവെച്ചിട്ടുമുണ്ട്. വിധി പ്രതീക്ഷിച്ചതാണെന്ന് മിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റോഹിങ്ക്യന്‍ കൂട്ടക്കൊലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തവിട്ടതിന് മ്യാന്‍മാര്‍ കോടതി തടവിലാക്കിയ റോയിട്ടേഴ്‌സ് ലേഖകരെ പാര്‍പ്പിച്ചിരുന്ന ജയിലിലാണ് ഇദ്ദേഹവും.

Related posts

സാമ്പത്തിക മാന്ദ്യം അകറ്റാന്‍ സ്വന്തം കുപ്പിവെള്ളം

Farsana Jaleel

പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചു പൂട്ടുന്നു

Farsana Jaleel

ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇംറാന്‍ ഖാന്‍

Farsana Jaleel

Leave a Comment