International

കിഴക്കന്‍ ബോര്‍ണിയോ പുതിയ തലസ്ഥാനം

രാജ്യത്തിന്റെ കിഴക്കേ അത്തറ്റുള്ള കിഴക്കന്‍ ബോര്‍ണിയോ ദ്വീപായിരിക്കും പുതിയ തലസ്ഥാനമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ. തിരക്കേറിയ മെട്രോ നഗരമായ ജകാര്‍ത്തയില്‍ നിന്ന് രാജ്യത്തിന്റെ രാഷ്ട്രീയ ഹൃദയഭൂമി മാറ്റുന്നത് സംബന്ധിച്ച കാത്തിരിപ്പിനൊടുവിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം.

ബലികപാപന്‍, സമരിന്ദ പട്ടണങ്ങള്‍ക്ക് നടുവിലായാണ് നിര്‍ദിഷ്ട തലസ്ഥാന നഗരി വരുക. വിവിധ ദ്വീപുകളിലായി ചിതറിക്കിടക്കുന്ന ഇന്തോനേഷ്യയുടെ മധ്യഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 1,80,000 ഹെക്ടര്‍ (4,45,000 ഏക്കര്‍) ഭൂമി നിലവിലുണ്ട്. കിഴക്കന്‍ കലിമന്താന്‍ പ്രവിശ്യയിലുള്‍പ്പെട്ട ഇവിടം പ്രകൃതിദുരന്ത സാധ്യത പുറഞ്ഞ പ്രേദശമാണ്.

Related posts

ഏദനിലെ ഹൂതി ആക്രമണത്തില്‍ 40 മരണം

Farsana Jaleel

പെറുവില്‍ ബലി നല്‍കിയ 227 കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി: ചരിത്രത്തിലെ ഏറ്റവും വലിയ ബാല ബലിയുടെ അവശിഷ്ടളെന്ന് ഗവേഷകര്‍

Farsana Jaleel

ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Farsana Jaleel

Leave a Comment