International

പണമോ കാര്‍ഡോ ഒന്നും വേണ്ട… ഇനി മുഖം കാണിച്ചാല്‍ മതി

ബെയ്ജിങ്: പണമില്ല, കാര്‍ഡില്ല, ഇ-വാലറ്റുകളുമില്ല.. ചൈനയില്‍ പിന്നെ ആളുകള്‍ എങ്ങനെ സാധനങ്ങള്‍ വാങ്ങും എന്നാണ് ചോദ്യം… വെറുതെ മുഖമൊന്ന് കാണിച്ചാല്‍ പണം കിട്ടേണ്ടവരുടെ അക്കൗണ്ടിലെത്തിയിരിക്കും. അഥവാ ഫേഷ്യല്‍ പേയ്‌മെന്റ് ടെക്‌നോളജിയാണ് ചൈനയില്‍ ഇപ്പോള്‍ താരം.

ചൈനയാണ് മൊബൈലിലൂടെ ബില്ലടയ്ക്കാവുന്ന സംവിധാനം ലോകത്ത് ആദ്യമായി അവതരിപ്പിച്ചത്. വളരെയേറെ പ്രചരണം നേടിയ രീതിയായി അത്. ക്യു.ആര്‍ കോഡിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണിപ്പോള്‍ ഫേഷ്യല്‍ പേയ്‌മെന്റ് ടെക്‌നോളജി അവതരിപ്പിച്ചത്.

സാധനങ്ങള്‍ വാങ്ങി പണം കൊടുക്കാന്‍ നേരം ഉപഭോക്താക്കള്‍ ക്യാമറ ഘടിപ്പിച്ച പേയ്‌മെന്റ് ഓഫ് സെയില്‍ യന്ത്രത്തിന്റെ മുന്നിലേയ്ക്ക് ചെന്നാല്‍ മതി. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുമായും ഈ ടെക്‌നോളജി ബന്ധിപ്പിച്ചിരിക്കും. യന്ത്രത്തിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ മുഖം നോക്കി തിരിച്ചറിഞ്ഞ് അക്കൗണ്ടില്‍ നിന്ന് പണം സ്വീകരിക്കുകയും ചെയ്യും. നിരവധി പേര്‍ ഈ രീതി സ്വാഗതം ചെയ്യുന്നുവെങ്കിലും, പൗരന്മാരെ നിരീക്ഷിക്കുന്ന സംവിധാനത്തിനെതിരെ പ്രതിഷേധവുമുണ്ട്.

Related posts

ഫിലിപ്പീന്‍സില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് 9 മരണം

Farsana Jaleel

ബ്രസീല്‍ ഭരണകൂടത്തിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍: ആമസോണ്‍ കത്തുന്നു; ആശങ്കയുമായി ലോകം

Farsana Jaleel

ചൈനയിലെ ഭക്ഷണശാലകളില്‍ മതചിഹ്നങ്ങള്‍ക്ക് വിലക്ക്; വാര്‍ത്തയാകാത്ത ചില വാര്‍ത്തകള്‍

Farsana Jaleel

Leave a Comment