International

ഹോങ്കോങ്ങിലെ യു.എസ് കോണ്‍സുലേറ്റിലേക്ക് സമരക്കാരുടെ മാര്‍ച്ച്

ഹോങ്കോങ്: ഹോങ്കോങ്ങിലെ ജനാധിപത്യപ്രക്ഷോഭം മൂന്നരമാസം പിന്നിടുമ്പോള്‍ പിന്തുണ തേടി യു.എസ് കോണ്‍സുലേറ്റിലേയ്ക്ക് സമരക്കാരുടെ മാര്‍ച്ച്. ചൈനയുടെ നിയന്ത്രണത്തിലുള്ള അര്‍ധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലെ ജനാധിപത്യസമരത്തിന് അന്താരാഷ്ട്ര ശ്രദ്ധനേടിയെടുക്കുന്നതിന്റെ ഭാഗമായാണിത്.

യു.എസിലെ രാഷ്ട്രീയ നേതാക്കള്‍ സമരത്തിന് പിന്തുണ നല്‍കണമെന്ന് മധ്യ ഹോങ്കോങ്ങിലെ കോണ്‍സുലേറ്റിനടുത്ത് തമ്പടിച്ച സമരക്കാര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം എന്ന് ഇംഗ്ലീഷില്‍ മുദ്രാവാക്യം മുഴക്കി.

കോണ്‍സുലേറ്റിന് പുറത്ത് സമരക്കാര്‍ യു.എസ് ദേശീയഗാനവും ആലപിച്ചു. പ്രസിഡന്റ് ട്രംപ്, ഹോങ്കോങ്ങിനെ രക്ഷിക്കു എന്നെഴുതിയ ബാനറുകളും യു.എസിന്റെ ദേശീയപതാകയും സമരക്കാരുടെ കൈകളിലുണ്ടായിരുന്നു. സമാധാനപരമായിരുന്നു റാലി. എന്നാല്‍ വന്‍ സുരക്ഷ സന്നാഹമാണ് റാലിയോടനുബന്ധിച്ച് ഹോങ്കോങ് ഭരണകൂടം ഒരുക്കിയത്.

ഹോങ്കോങ്ങില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടുന്നത് ചൈന ശക്തമായി വിലക്കിയതാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്കിന്റെ നിയന്ത്രണം 1997ലാണ് ചൈനക്ക് കൈമാറിയത്.

Related posts

ഗായകന്‍ ഗുരു രണ്‍ധാവക്കിന് നേരെ ആക്രമണം

Farsana Jaleel

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടമായി; ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഭീഷണി

Farsana Jaleel

നെതര്‍ലാന്‍ഡില്‍ നിക്കാബിന് ഭാഗിക നിരോധനം

Farsana Jaleel

Leave a Comment