International

ഹോങ്കോങ് പ്രക്ഷോഭം: ഗതാഗത സംവിധാനങ്ങള്‍ കൈയേറി സമരക്കാര്‍

ഹോങ്കോങ്: പൊലീസ് അടിച്ചമര്‍ത്തലിനിടയിലും പിന്‍വാങ്ങാന്‍ ഒരുക്കമില്ലാതെ ഹോങ്കോങ് പ്രക്ഷോഭകര്‍. റോഡുകളും റെയില്‍വെ സ്‌റ്റേഷനും വിമാനത്താവളും കൈയേറിയാണ് ഇപ്പോള്‍ പ്രതിഷേധം. ഒരു വിഭാഗം ജനാധിപത്യ പ്രക്ഷോഭകര്‍ റെയില്‍വെ ട്രാക്കില്‍ തടിച്ചുകൂടിയതിനാല്‍ ഹോങ്കോങ്ങിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

തുടര്‍ന്ന് നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റില്‍ സര്‍വ്വീസുകള്‍ അധികൃതര്‍ റദ്ദാക്കി. ജനക്കൂട്ടം വിമാനത്താവളത്തിലേയ്ക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ഹോങ്കോങ്ങിന്റെ അവകാശം ചൈനയ്ക്ക് കൈമാറുന്നതിന് മുമ്പ് ജനിച്ചവര്‍ക്ക് ബ്രിട്ടന്‍ പൗരത്വം നല്‍കണമെന്നും ബ്രിട്ടീഷ് കോണ്‍സുലേറ്റിന് സമീപം നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

200ലേറെ പേരാണ് ബ്രിട്ടീഷ് കോണ്‍സുലേറ്റിന് മുന്നില്‍ തമ്പടിച്ചത്. 1997ല് മുമ്പ് ബ്രിട്ടന്റെ കോളനിയായിരുന്നു ഹോങ്കോങ്. മൂന്ന് മാസമായി ഇവിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന ബില്ലിനെതിരെ തുടങ്ങിയ സമരത്തിലൂടെയായിരുന്നു തുടക്കം. പ്രക്ഷോഭത്തെ തുടര്‍ന്ന് ബില്‍ കാരീ ലാം ഭാഗികമായി മരവിപ്പിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായി റദ്ദാക്കണമെന്നാണ് ആവശ്യം.

ഹോങ്കോങ്ങിന് കൂടുതല്‍ അധികാരം നല്‍കണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് കാരീ ലാം രാജിവെച്ച് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഇപ്പോള്‍ സമരക്കാരുടെ ആവശ്യം. സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതോടെ ശനിയാഴ്ച്ചത്തെ പ്രക്ഷോഭം അക്രമാസക്തമായി. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ലാത്തിയും കുരുമുകളക് സ്‌പേയും പ്രയോഗിച്ചു. ഇത് തടുക്കാനുള്ള ചില്ലിന്റെ മുഖാവരണവും അണിഞ്ഞാണ് ഭൂരിഭാഗം പേരും സമരത്തില്‍ പങ്കെടുത്തത്.

ഞായറാഴ്ച്ച ആളുകള്‍ ചെക് ലാപ് കോക് ദ്വീപിലെ വിമാനത്താവളത്തില്‍ തടിച്ചുകൂടി. വിമാനത്താവളം കൈയ്യേറാനുള്ള ശ്രമം പൊലീസ് ചെറുക്കുന്നുണ്ട്. ഇതോടൊപ്പം വ്യാപക അറസ്റ്റുമുണ്ട്. ബസ് ടെര്‍മിനലില്‍ ബാരിക്കേഡുകള്‍ നിര്‍മ്മിച്ച് വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്താനും ശ്രമിച്ചു. ഇവരെ ലാത്തിയുപയോഗിച്ചാണ് പൊലീസ് നേരിട്ടത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും ശ്രമം നടന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേയ്ക്ക് വെടിവെയ്ക്കുകയും ചെയ്തു.

Related posts

ഫെയ്‌സ്ബുക്കിലൂടെ സൈന്യത്തെ വിമര്‍ശിച്ചതിന് സംവിധായകന് തടവ്

Farsana Jaleel

മുംബൈ ഭീകരാക്രമണം ആസൂത്രണത്തിലെ പങ്കാളിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയേക്കും

Farsana Jaleel

Gandhi’s 80-year-old letter wishing Jews ‘era of peace’ unveiled in Israel

Farsana Jaleel

Leave a Comment