International

യു.എസിനൊപ്പം ചേര്‍ന്നത് മണ്ടത്തരമെന്ന് ഇംറാന്‍ ഖാന്‍

വാഷിങ്ടണ്‍: സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ശേഷം ഭീകരരതയ്‌ക്കെതിരായ പോരാട്ടത്തില്‍ യു.എസിനൊപ്പം പങ്കുചേരാന്‍ പാകിസ്താന്‍ തീരുമാനിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ശരിയായി ചെയ്യാന്‍ കഴിയാത്ത കാര്യം വാഗ്ദാനം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മുന്‍ സര്‍ക്കാറുകളെ വിമര്‍ശിച്ച് ഇംറാന്‍ ഖാന്‍ പറഞ്ഞു. യു.എസില്‍ കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സ് സമ്മേളനത്തില്‍ സംസാരിക്കുകയയിരുന്നു അദ്ദേഹം.

1980 സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്താനില്‍ കടന്നു കയറിയപ്പോള്‍ അതിനെ ചെറുക്കാന്‍ യു.എസിനെ സഹായിക്കുകയാണ് പാകിസ്താന്‍ ചെയ്തത്. ലോകമെമ്പാടുനിന്നം ഐ.എസ്.ഐ പരിശീലനം സിദ്ധിച്ച ഭീകരരെ പോരാട്ടത്തിനായി അഫ്ഗാനിലേയ്ക്ക് ക്ഷണിച്ചു. 1989ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ വിട്ടതോടെ യു.എസും പിന്മാറി. പിന്നീട് ഈ സംഘങ്ങള്‍ പാകിസ്താന്റെ തലയിലായി. 2001ല്‍ അമേരിക്കന്‍ അധിനിവേശത്തിന് മുമ്പ് അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാറിനെ അംഗീകരിച്ച മൂന്നു രാജ്യങ്ങളില്‍ ഒന്നായിരുന്നു പാകിസ്താന്‍. എന്നാല്‍ 9/11 ആക്രമണത്തിന് ശേഷം അമേരിക്കയുടെ അധിനിവേശകാലത്ത് താലിബാനെതിരെ യു.എസ് സൈന്യത്തെ സഹായിക്കുകയണ് നമ്മള്‍ ചെയ്തത്.

9/11 ആക്രമണത്തിന് ശേഷം യു.എസിനൊപ്പം ചേര്‍ന്നതോടെ ഇതേ ഭീകരസംഘങ്ങള്‍ക്കെതിരെ പാകിസ്താന്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. വിദേശാധിപത്യത്തിനെതിരായ പോരാട്ടം ജിഹാദ് ആണെന്ന് പറഞ്ഞിരുന്ന സ്ഥാനത്ത് സോവിയറ്റ് യൂണിയന്‍ മാറി യു.എസ് വന്നപ്പോള്‍ അത് ഭീകരതയായി മാറി. ഇത്തരം പോരാട്ടങ്ങളില്‍ നിഷ്പക്ഷമായി ഇടപെടുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടിയിരുന്നത്. അഫ്ഗാനില്‍ സൈനിക പരിഹരം സാധ്യമല്ല. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താനെ ആപത്ഘട്ടത്തില്‍ സഹായിച്ച ചൈനയ്ക്ക് ഇംറാന്‍ നന്ദിയറിയിച്ചു. കശ്മീരില നിരോധനാജ്ഞ നീക്കന്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇംറാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടമായി; ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഭീഷണി

Farsana Jaleel

സൗദി അറേബ്യയിലെ എണ്ണ സംസ്‌കരണ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം

Farsana Jaleel

ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇംറാന്‍ ഖാന്‍

Farsana Jaleel

Leave a Comment