International

ഇറാന്‍ ഹോര്‍മുസില്‍ നിന്ന് ബോട്ട് പിടിച്ചെടുത്തു

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ബോട്ട് പിടിച്ചെടുത്ത് ഇറാന്‍. ബോട്ടിലുണ്ടായിരുന്ന 12 ഫിലിപ്പീന്‍സ് സ്വദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു കോടി ഡോളറിന്റെ 2,83,900 ലിറ്റര്‍ പെട്രോളാണ് ബോട്ടിലുണ്ടായിരുന്നത്.

കള്ളക്കടത്തുകാരെന്ന് സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രധാന എണ്ണ കയറ്റുമതി പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇക്കഴിഞ്ഞ ജൂലൈയില്‍ ബ്രിട്ടന്റെ രണ്ട് എണ്ണക്കപ്പലുകള്‍ ഹോര്‍മുസില്‍ വെച്ച് ഇറാന്‍ പിടിച്ചെടുത്തിരുന്നു.

Related posts

മുഗാബെക്ക് വിട നല്‍കാനൊരുങ്ങി സിംബാബ്‌വെ

Farsana Jaleel

റൂഹാനി-ട്രംപ് കൂടിക്കാഴ്ച്ച ആഴ്ച്ചകള്‍ക്കകം: മാക്രോണ്‍

Farsana Jaleel

ഗായകന്‍ ഗുരു രണ്‍ധാവക്കിന് നേരെ ആക്രമണം

Farsana Jaleel

Leave a Comment