International

വെസ്റ്റ്ബാങ്കില്‍ 6000 ജൂത കുടിയേറ്റ ഭവനങ്ങള്‍ക്ക് ഇസ്രായേല്‍ അനുമതി: 600 ഫലസ്തീന്‍ ഭവനങ്ങളും നിര്‍മ്മിക്കും

ജറുസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 6000 ജൂത കുടിയേറ്റ ഭവനങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി നല്‍കി ഇസ്രായേല്‍. ഇതോടൊപ്പം 700 ഫലസ്തീനികള്‍ക്ക് പാര്‍പ്പിട സമുച്ചയത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

യു.എസ് പ്രതിനിധി ജാരദ് കുഷ്‌നറുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇസ്രായേലിന്റെ തിരക്കുപിടിച്ച ഈ തീരുമാനം. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വൈറ്റ്ഹൗസ് തയ്യാറാക്കിയ സമാധാന പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ട്രംപിന്റെ മരുമകനും ഉപദേശകനുമായ കുഷ്‌നര്‍ എത്തുന്നത്.

വെസ്റ്റ്ബാങ്കിന്റെ 60 ശതമാനവും ഇപ്പോള്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. വെസ്റ്റ് ബാങ്ക് കേന്ദ്രമാക്കി സ്വന്തം രാഷ്ട്രമുണ്ടാക്കുകയാണ് ഫലസ്തീനികളുടെ കാലങ്ങളായുള്ള ലക്ഷ്യം. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ ഭവനങ്ങള്‍ നിയമ വിരുദ്ധമായാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്.

ജൂത കുടിയേറ്റ ഭവനങ്ങള്‍ക്ക് ഇസ്രായേല്‍ പെര്‍മിറ്റ് നല്‍കുന്നത് പതിവാണ്. ഫലസ്തീനികള്‍ക്ക് വീട് പണിയാന്‍ അനുമതി നല്‍കുന്നത് അപൂര്‍വ്വവും. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്തതാണ് വെസ്റ്റ് ബാങ്ക്.

Related posts

വത്തിക്കാന്റെ ആദ്യ ബിഷപ് നിയുക്തനായി

Farsana Jaleel

ഗായകന്‍ ഗുരു രണ്‍ധാവക്കിന് നേരെ ആക്രമണം

Farsana Jaleel

നാനിന്റെയും റൊട്ടിയുടെയും വില കുറയ്ക്കാന്‍ പാക് പ്രധാനമന്ത്രി

Farsana Jaleel

Leave a Comment