International

പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രസിഡന്റിന്റെ അനുമതി

റോം: സഖ്യകക്ഷി പിന്മാറിയെങ്കിലും ഇറ്റലിയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള പ്രസിഡന്റ് സെര്‍ജിയോ മറ്റാരെല്ലയുടെ നിര്‍ദേശം കാവല്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ സ്വീകരിച്ചു. എല്ലാവരെയും ഉള്‍പ്പെടുത്തി ഐക്യ ഇറ്റലി കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം പ്രഖ്യപിച്ചു.

ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റുമായും ഡെന്റര്‍ ലൈഫ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് പ്രസിഡന്റിന്റെ നിര്‍ദേശം. വലതുപക്ഷ പാര്‍ട്ടിയായ നോര്‍ത്തേണ്‍ ലീഗ് നേതാവ് മാറ്റിയോ സില്‍വിനി കൂട്ടുകക്ഷി സര്‍ക്കാറില്‍ നിന്ന് രാജിവെച്ചതോടെയാണ് ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

പാര്‍ലമെന്റില്‍ കോണ്ടെക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന സില്‍വിനിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്ടെ രാജി പ്രഖ്യാപിച്ചു.

Related posts

എല്ലാ വേദികളിലും കശ്മീര്‍ ഉന്നയിക്കും: ഇംറാന്‍

Farsana Jaleel

മസൂദ് അസ്ഹറിനെ പാകിസ്താന്‍ മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

Farsana Jaleel

കശ്മീര്‍: പാക് വാദം തെളിയിക്കാന്‍ ബുദ്ധിമുട്ടെന്ന് അഭിഭാഷകന്‍

Farsana Jaleel

Leave a Comment