International

മസൂദ് അസ്ഹറിനെ പാകിസ്താന്‍ മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: ആഗോള ഭീകരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസഹറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍, ജമ്മുകശ്മീര്‍ അതിര്‍ത്തിക്ക സമീപം പാകിസ്താന്‍ സൈനിക വിന്യാസം നടത്തിയതായും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് രാജ്യത്താകമാനം ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. പാര്‍ലമെന്റ്, പുല്‍വാമ തുടങ്ങിയ ആക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ്. മസൂദ് കൂടുതല്‍ തടങ്കലിലാണെന്നായിരുന്നു പാക് പ്രതികരണം. എന്നാല്‍ മസൂദ് മോചിതനായിട്ടുണ്ടെന്നും ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നുമാണഅ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി.

ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പൊതു ഇടങ്ങളിലും നഗരങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കര്‍ നടപടിക്കെതിരെ പാകിസ്താന്‍ പ്രതികാര നടപടികക ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ചൈനയുടെ പിന്തുണയോടെ അടുത്തിടെ ഇയാളെ യു.എന്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Related posts

ബോറിസ് ജോണ്‍സണ് വീണ്ടും തിരിച്ചടി: പാര്‍ലമെന്റ് അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു

Farsana Jaleel

അവസാനം കിരീടം തറവാട്ടിലെത്തി ;ഇംഗ്ലണ്ട് വിജയിച്ചു

Web Desk

‘കശ്മീര്‍ അവര്‍’ ആചരിച്ചു

Farsana Jaleel

Leave a Comment