International

നിലനില്‍പ്പിന് പേരുമാറ്റി ജയ്‌ശെ മുഹമ്മദ്; പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍

ഇസ്ലാമാബാദ്: അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശ്കതമായതോടെ നിരോധനം ഭയന്ന് പാക് ഭീകരസംഘടനയായ ജയ്‌ശെ മുഹമ്മദ് പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. മജ്‌ലിസ് വുറസായെ ശുഹുദാ ജമ്മു വ കശ്മീര്‍ എന്നാണ് പുതിയ പേര്. ജമ്മു-കശ്മീരിലെ രക്തസാക്ഷികളുടെ പിന്തുടര്‍ച്ചക്കാരുടെ സംഗമം എന്നാണ് ഇതിന്റെ അര്‍ത്ഥം.

ആഗോള നിരീക്ഷണങ്ങളില്‍ നിന്ന് ഒഴിവാകാനാണ് പുതിയ പേരില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പഴയ ജയ്‌ശെയുടെ പതാകയിലെ അല്‍ ഇസ്ലാം എന്നത് അല്‍ ജിഹാദ് എന്ന് മാറ്റിയിട്ടുണ്ട്. മസ്ഊദ് അസുഖ ബാധിതനായതിനാല്‍ മുഫ്തി അബ്ദുല്‍ റൗഫാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.

പുല്‍വാമ ആക്രമണത്തിന് ശേഷമാണ് മസ്ഊദ് അസ്ഹറിനെതിരെയുള്ള നീക്കം ഇന്ത്യ ശക്തമാക്കിയത്. 2019 മേയ് ഒന്നിന് ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന മസ്ഊദ് അസ്ഹറിനെ യു.എന്‍ രക്ഷാസമിതി രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പേര് മാറ്റിയെങ്കിലും മസ്ഊദ് അസ്ഹറിന്റെയും മറ്റ് ഭീകരരുടെയും ഇടപെടലുകള്‍ ജയ്‌ശെ മുഹമ്മദില്‍ ശക്തമാണെന്ന് ഇന്ത്യന്‍ ഭീകരവിരുദ്ധ ഏജന്‍സികള്‍ വ്യക്തമാക്കി.

ബാലാകോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും മസ്ഊദ അസ്ഹറഇനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ഈ ക്യാമ്പുകള്‍ വീണ്ടും സജീവമായതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Related posts

പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചു പൂട്ടുന്നു

Farsana Jaleel

5ജിക്ക് 15,000 കോടി ഡോളര്‍ പണം വകയിരുത്താന്‍ ചൈന

Farsana Jaleel

ഇന്ത്യക്കാരനെ ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് പൊലീസ് അറസ്റ്റ് ചെയ്തു

Farsana Jaleel

Leave a Comment