International

കാനഡയില്‍ അധികാരം നിലനിര്‍ത്തി ട്രൂഡോ

ഒട്ടോവ: കാനഡയില്‍ വീണ്ടും ജസ്റ്റിന്‍ ട്രൂഡോ തന്നെ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമചിത്രം തെളിഞ്ഞപ്പോള്‍ കാനഡയുടെ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ തുടരുമെന്നുറപ്പായി. ലിബറല്‍ പാര്‍ട്ടി പാര്‍ലമെന്റിലെ ഒറ്റകക്ഷിയായതോടെയാണ് ട്രൂഡോയ്ക്ക് അധികാരത്തില്‍ തുടരാന്‍ വഴിയൊരുങ്ങിയത്.

കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ചെറുപാര്‍ട്ടികളുടെ സഹായത്തോടെ ട്രൂഡോയ്ക്ക് അനായാസം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാര്‍ലമെന്റിലെ 338 സീറ്റുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ 33 ശതമാനം വോട്ടു വിഹിതം 157 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 170 സീറ്റുകളാണ് വേണ്ടത്. മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ്‌സ് 34 ശതമാനം വോട്ടുവിഹിതം കരസ്ഥമാക്കിയെങ്കിലും 121 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. കഴിഞ്ഞ തവണ 95 സീറ്റുകള്‍ മാത്രമായിരുന്നു കണ്‍സര്‍വേറ്റീവ്‌സിന് നേടാനായത്.

ഇന്ത്യന്‍ വംശജ്ഞനായ ജഗ്മീറ്റ് സീംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന എന്‍ഡിപി തെരഞ്ഞെടുപ്പിലെ കറുത്ത കുതിരകളായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 16 ശതമാനം വോട്ടുവിഹിതത്തോടെ 17 സീറ്റുകള്‍ നേടാന്‍ മാത്രമേ അവര്‍ക്കായുള്ളൂ. മറ്റൊരു ചെറുപാര്‍ട്ടിയായ ബ്ലോക്ക് ക്വബിക്വാസ് 14 സീറ്റുകളും ഗ്രീന്‍ പാര്‍ട്ടി ഓഫ് കാന്നഡ 3 സീറ്റുകളും നേടി. ഇത്തരം ചെറുപാര്‍ട്ടികളുടെ സഹായത്തോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ട്രൂഡോയുടെ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. ഭരണമാറ്റം ഉണ്ടായാല്‍ വലതുപക്ഷ വാദികളായ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് ആന്‍ഡ്രൂ ഷിയേഴ്‌സ് കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ഒരുകക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ നിലവിലെ ഭരണ കക്ഷിയായ ലിബറല്‍ പാര്‍ട്ടിയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇടതുപക്ഷത്തെ എന്‍ഡിപിയെ കൂട്ടുപിടിച്ചു സഖ്യ കക്ഷി ഭരണത്തിന് ശ്രമിക്കുമെന്നും സൂചനയുണ്ടായിരുന്നു. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ എസ്.എന്‍.സി ലാവലിന്‍ കമ്പനി നടത്തിയ എല്ലാ വിദേശ ഇടപാടുകളും കരാറുകളുടെ മേല്‍ ജുഡീഷ്യല്‍ അന്ന്വേഷണം നടത്തുമെന്നും കോണ്‍സെര്‍വറ്റിവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷിയേഴ്‌സ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഈ തീരുമാനം ഒരു പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തിലും പ്രത്യേകിച്ച് കേരളം രാഷ്ട്രീയത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. വര്‍ധിച്ചു വരുന്ന തൊഴിലില്ലായമയും, സാമ്പത്തിക മാന്ദ്യവും, ക്രൂഡ് ഓയിലിന്റെ വിലയിടിവും, എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണ തടസ്സവും ഈ തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വോട്ടായി മാറിയെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലും, ബ്രിട്ടനിലും വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നതിന്റെ ചുവടു പിടിച്ച് കാനഡയിലും വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്താനുള്ള സാധ്യത പല മാധ്യമങ്ങളും പങ്കുവച്ചിരുന്നു.

എന്നാല്‍ അതെല്ലാം തെറ്റിച്ചു കൊണ്ടാണ് ഫലം വന്നിരിക്കുന്നത്. കാനഡയില്‍ ട്രൂഡോയ്ക്ക് അധികാരം നഷ്ടമാക്കുകയും വലതുപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌സ് അധികാരത്തിലെത്തുകയും ചെയ്യുന്ന പക്ഷം അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ ട്രംപിന് അതു?ഗുണം ചെയ്യും എന്നും വിലയിരുത്തലുകളുണ്ടായിരുന്നു.

Related posts

ബ്രിട്ടനില്‍ വീണ്ടും ഇടക്കാല തിരഞ്ഞെടുപ്പ്

Farsana Jaleel

ഹോങ്കോങ്ങിലെ യു.എസ് കോണ്‍സുലേറ്റിലേക്ക് സമരക്കാരുടെ മാര്‍ച്ച്

Farsana Jaleel

മെസ്സിയെയും റൊണാള്‍ഡൊയേയും വെട്ടി വാന്‍ഡൈക്: വാന്‍ഡൈക് യുവേഫയുടെ മികച്ച താരം

Farsana Jaleel

Leave a Comment