International

സാക്കിര്‍ നായികിനെ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി

ക്വലാലംപൂര്‍: സാക്കിര്‍ നായികിനെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. എന്നാലിത് ഇന്ത്യ നിഷേധിച്ചു. ഈ മാസം ആദ്യം റഷ്യയിലെ വ്‌ളാദിവൊസ്റ്റൊകില്‍ നടന്ന സാമ്പത്തിക ഫോറത്തിനിടെ ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യം മോദി ഉന്നയിച്ചില്ലെന്ന് മഹാതീര്‍ പറഞ്ഞു. പകരം ഔദ്യോഗികമായി നോട്ടീസ് അയക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശമന്ത്രി എസ്.ജയ്ശങ്കര്‍ ഇക്കാര്യം നിഷേധിച്ചു. ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ച്ചയില്‍ വിഷയം ഉയര്‍ന്നുവന്നിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ തന്നെ സാക്കിര്‍ നായികിനെ തിരിച്ചയക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും മന്ത്രി പറഞ്ഞു. ഇരു നേതാക്കളുടെയും കൂടിക്കാഴ്ച്ച സംബന്ധിച്ച് സെപ്റ്റംബര്‍ അഞ്ചിന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ സാക്കിര്‍ നായികിനെ തിരിച്ചയക്കണമെന്ന് മോദി ആവശ്യപ്പെട്ട കാര്യം പറഞ്ഞത്.

അതേസമയം, രാജ്യത്തെ ഹിന്ദു, ചൈനീസ് സമൂഹങ്ങള്‍ക്കെതിരെ നടത്തിയ വംശീയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ സാക്കിര്‍ നായികിനെ മറ്റൊരു രാജ്യത്തേക്ക് അയക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മഹാതീര്‍ പറഞ്ഞു. അദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും തയ്യാറല്ല. മലേഷ്യയില്‍ പൊതുപ്രഭാഷണം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നും മഹാതീര്‍ ആവര്‍ത്തിച്ചു.

Related posts

കിഴക്കന്‍ ബോര്‍ണിയോ പുതിയ തലസ്ഥാനം

Farsana Jaleel

രഹസ്യങ്ങള്‍ ചോര്‍ന്നു; ട്രംപിന്റെ സഹായി പുറത്ത്

Farsana Jaleel

ജര്‍മ്മന്‍ ഫോട്ടോഗ്രാഫര്‍ പീറ്റര്‍ ലിന്‍ഡ്ബര്‍ദ് അന്തരിച്ചു

Farsana Jaleel

Leave a Comment