International

നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി യുകെ കോടതി; ഇന്ത്യയിലേയ്ക്ക് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി

ലണ്ടന്‍: കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ കോടതി വീണ്ടും തള്ളി. ബ്രിട്ടണിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളിയത്.

ഇതോടെ, ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതി മുറിയില്‍ നീരവ് മോദി ഭീഷണി മുഴക്കി. ജാമ്യത്തുകയായി 36 കോടി കെട്ടിവയ്ക്കാമെന്നും വീട്ടുതടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്നും മോദിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു.

ഇതുകൂടാതെ, ജയിലില്‍ വച്ച് താന്‍ രണ്ട് തവണ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് നീരവ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിക്ക് രണ്ട് സഹതടവുകാര്‍ നീരവിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ അതിക്രമിച്ച് കടന്ന് മര്‍ദ്ദിച്ചിരുന്നതായും നീരവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് തവണ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

2020 മേയില്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ജാമ്യം തേടി വീണ്ടും നീരവ് കോടതിയെ സമീപിച്ചത്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബ്രിട്ടന് അപേക്ഷ നല്‍കിയത്. കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോദിയെ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും. കഴിഞ്ഞ വര്‍ഷം ജനുവരിയോടെയാണ് ഇരുവരും ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് ചേക്കറിയത്.

Related posts

ഇന്ത്യക്കാരനെ ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് പൊലീസ് അറസ്റ്റ് ചെയ്തു

Farsana Jaleel

ടെക്‌സസില്‍ വെടിവെപ്പില്‍ 5 മരണം

Farsana Jaleel

ഫിലിപ്പീന്‍സില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് 9 മരണം

Farsana Jaleel

Leave a Comment