International

ഉത്തര കൊറിയ പ്രോജക്ടൈലുകള്‍ പരീക്ഷിച്ചു

പ്യോങ്‌യാങ്: ആണവപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.എസുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനങ്ങള്‍ക്കിടയിലും ഉത്തര കൊറിയ വീണ്ടും രണ്ട് ഹ്രസ്വദൂര പ്രൊജക്ടൈലുകള്‍ (മിസൈലിന്റെ ചെറുപതിപ്പ്) പരീക്ഷിച്ചു.

ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. ഉത്തര കൊറിയയിലെ പ്യോങ്‌യാങ് പ്രവിശ്യയില്‍ നിന്നാണ് തലസ്ഥാനമായ പ്യോങ്‌യാങ് മുഴുവന്‍ വലയം ചെയ്യാന്‍ ശേഷിയുള്ള പ്രൊജക്ടൈലുകള്‍ പരീക്ഷിച്ചത്. ഇതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ആണവപരീക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നതില്‍ കൃത്യമായ ഉറപ്പു ലഭിക്കണമെന്നാണ് ഉത്തര കൊറിയയുടെ നിര്‍ദേശം.

Related posts

ഇന്ത്യക്കാരനെ ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് പൊലീസ് അറസ്റ്റ് ചെയ്തു

Farsana Jaleel

പണമോ കാര്‍ഡോ ഒന്നും വേണ്ട… ഇനി മുഖം കാണിച്ചാല്‍ മതി

Farsana Jaleel

നാനിന്റെയും റൊട്ടിയുടെയും വില കുറയ്ക്കാന്‍ പാക് പ്രധാനമന്ത്രി

Farsana Jaleel

Leave a Comment