International

ഇന്ത്യക്കാരനെ ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് പൊലീസ് അറസ്റ്റ് ചെയ്തു

ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ദേശ ഗാസി ഖാന്‍ ജില്ലയില്‍ രാജു ലക്ഷ്മണ്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബലൂചിസ്താന്‍ പ്രവിശ്യയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ രാഖി ഗജ് മേഖലയില്‍ നിന്ന് ഇയാളെ പിടികൂടിയതായാണ് പൊലീസിന്റെ വാദം. ഇപ്പോള്‍ പാക് തടവിലുള്ള കുല്‍ഭൂഷണ്‍ ജാദവിനേയും ഇതേ പ്രവിശ്യയില്‍ നിന്ന് പിടികൂടിയെന്നായിരുന്നു അന്ന് പാക് അധികൃതര്‍ അവകാശപ്പെട്ടത്.

Related posts

സാറ പാലിനും ഭര്‍ത്താവും വേര്‍പിരിയുന്നു

Farsana Jaleel

കാനഡയില്‍ അധികാരം നിലനിര്‍ത്തി ട്രൂഡോ

Farsana Jaleel

ആമലോണ്‍ കാട്ടുതീ: വിദേശ സഹായം സ്വാഗതം ചെയ്ത് ബ്രസീല്‍

Farsana Jaleel

Leave a Comment