International

ആക്രമണ ട്വീറ്റ്: ബ്ലോഗര്‍ക്ക് 5 വര്‍ഷം തടവ്

മോസ്‌കോ: പൊലീസുകാരുടെ കുട്ടികളെ ആക്രമിക്കണമെന്ന് ട്വീറ്റ് ചെയ്ത റഷ്യന്‍ ബ്ലോഗര്‍ വ്‌ളാദിസ്ലാവ് സിനിറ്റ്‌സക്ക് അഞ്ച് വര്‍ഷം തടവ്. സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നാണ് സിനിറ്റ്‌സ ഇങ്ങനെ ട്വീറ്റ് ചെയ്തത്.

ആളുകളില്‍ ഭയം വിതയ്ക്കുന്ന രീതിയില്‍ പ്രചാരണം നടത്തുന്ന എന്നാരോപിച്ചാണ് കോടതി ശിക്ഷിച്ചത്. മാക്‌സ് സ്‌റ്റെക്ലോവ് എന്ന പേരിലാണ് സിനിറ്റ്്‌സ ബ്ലോഗെഴുതുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലും ബ്ലോഗെഴുത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

Related posts

അഫ്ഗാനിലെ മുസ്ലിം പള്ളിയില്‍ സ്‌ഫോടനം; 62 മരണം

Farsana Jaleel

നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി യുകെ കോടതി; ഇന്ത്യയിലേയ്ക്ക് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി

Farsana Jaleel

ജിബ്രാള്‍ട്ടര്‍ വിട്ടയച്ച കപ്പലിലെ എണ്ണ വിറ്റെന്ന് ഇറാന്‍

Farsana Jaleel

Leave a Comment