International

എണ്ണ സംസ്‌കരണ ശാലകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമം തുടരുന്നു

ജിദ്ദ: ശനിയാഴച്ച സൗദി അരാംകോയുടെ എണ്ണ സംസ്‌കരണ ശാലകളില്‍ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാ്കാന്‍ സാധിച്ചെങ്കിലും പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാട്ടില്ല. ലോകത്തെ ഏറ്റവും വലിയ എണ് സംസ്‌കരണ ശാലയാണ് സൗദിയിലെ അബ്‌ഖൈകിലേത്.

പ്രതിദിനം ഏഴ് ദശലക്ഷം ക്രൂഡ് ഓയില്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ശാലയാണിത്. ആക്രമണത്തിനിരയായ ഖുറൈസിലെ എണ്ണപ്പാടത്ത് 2000 കോടി എണ്ണ കരുതല്‍ ശേഖരമുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ വലിയ സ്‌ഫോടനമാണ് ഈ കേന്ദ്രങ്ങളില്‍ ഉണ്ടായത് എന്നതിനാല്‍ അതിസൂക്ഷമമായ പരിശോധനയിലാണ് അരാംകോ. എല്ലാ അപകടസാധ്യതകളും ഒഴിവാക്കിവേണം പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍.

അതേസമയം കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണയെടുത്ത് പ്രതിസന്ധി പരിഹരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. അതിനിടെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും യു.എസ്.സൈന്യം തിരിച്ചടിക്ക് തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഈ വിഷയത്തില്‍ സൗദിയുടെ നിലപാടറിയാന്‍ കാത്തിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ആക്രമണത്തിന് പിന്നില്‍ ആരെന്ന് സൗദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യമനിലെ ഹൂതികള്‍ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഇത്ര വലിയ ആക്രമണത്തിന് അവര്‍ക്ക സാധിക്കില്ലെന്ന വിലയിരുത്തലാണ് സൗദിക്കുമുള്ളത്. ആക്രമണത്തിന്റെ പ്രഭവകേന്ദ്രം ഇറാഖോ ഇറാനോ ആണെന്നാണ് വാര്‍ത്തകള്‍. ഇതിനിടെ തിങ്കളാഴ്ച്ച സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അബ്‌ഖൈകിലെ അരാംകോ സംസ്‌കരണശാല സന്ദര്‍ശിച്ചു.

Related posts

ഫെയ്‌സ്ബുക്കിലൂടെ സൈന്യത്തെ വിമര്‍ശിച്ചതിന് സംവിധായകന് തടവ്

Farsana Jaleel

തുര്‍ക്കി, റഷ്യ, ഇറാന്‍ ത്രിരാഷ്ട്ര ഉച്ചകോടി അങ്കാറയില്‍

Farsana Jaleel

188 യാത്രക്കാരുമായി പറന്ന വിമാനം കടലില്‍ തകര്‍ന്ന് വീണു

Farsana Jaleel

Leave a Comment