International

സല്‍മാന്‍ രാജാവിന്റെ മകന്‍ പുതിയ ഊര്‍ജമന്ത്രി

റിയാദ്: പുതിയ ഊര്‍ജമന്ത്രിയായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നിയമിതനായി. എന്‍ജി. ഖാലിദ് അല്‍ ഫാലിഹിനെ മാറ്റിയാണ് പുതിയ നിയമനം. ഊര്‍ജ രംഗത്ത് ഏറെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍.

ഇത് സംബന്ധിച്ച രാജകല്‍പന ശനിയാഴ്ച്ച രാത്രിയാണ് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചത്. ഊര്‍ജവുമായി ബന്ധപ്പെട്ടെ കാര്യങ്ങളില്‍ വലിയ അവഗാഹവും മന്ത്രാലയത്തില്‍ നീണ്ട അനുഭവസമ്പത്തുമുള്ള വ്യക്തി കൂടിയാണ് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. 30 വര്‍ഷമായി എണ്ണയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പുതിയ നിയമനം ഊര്‍ജ മേഖലയ്ക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിങ് ഫഹദ് പെട്രോളിയം സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബാച്ചിലര്‍ ബിരുദം നേടിയത്. പെട്രോളിയം മന്ത്രാലയം ഉപദേശകന്‍, പെട്രോളിയം മന്ത്രാലയത്തില്‍ അസി.അണ്ടര്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, പെട്രോളിയം മിനറല്‍ റിസോഴ്‌സസ് സഹമന്ത്രി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Related posts

‘കശ്മീര്‍ അവര്‍’ ആചരിച്ചു

Farsana Jaleel

മുണ്ടക്കയം കൂട്ടിക്കൽ‍ സ്വദേശിക്ക് ഫിലിപ്പൈൻ‍സുകാരി വധു..നാട്ടുകാർ ആഘോഷമാക്കിയ വിവാഹം

Web Desk

കാബൂള്‍ സ്‌ഫോടനം: 16 മരണം

Farsana Jaleel

Leave a Comment