International

ബ്രിട്ടീഷ് പാര്‍ലമെന്റ് നിര്‍ത്തിവെയ്ക്കല്‍: വ്യാപക പ്രതിഷേധം; സ്‌കോട്ടിഷ് നേതാവ് രാജിവെച്ചു

ലണ്ടന്‍: പാര്‍ലമെന്റ് സമ്മേളിക്കുന്നത് ഒക്ടോബര്‍ 14 വരെ നീട്ടിവെച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ തീരുമാനം എലിസബത്ത് രജ്ഞി അംഗീകരിച്ചതിനെതിരെ ബ്രിട്ടനില്‍ പരത്തെ പ്രതിഷേധം. തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്‌കോട്ടിഷ് കണ്‍സര്‍വേറ്റീവ് നേതാവ് റുത്ത് ഡേവിഡ്‌സണ്‍ രാജിവെച്ചു.

നേതൃസ്ഥാനം രാജിവെച്ച റൂത്ത് സാധാരണ അംഗമായി പാര്‍ലമെന്റില്‍ തുടരും. ബോറിസ് സര്‍ക്കാറില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് അവര്‍ പറഞ്ഞു. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തതാണ് ബ്രിട്ടന്റെ ഐക്യമെന്നും പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ആ രീതിയില്‍ കണക്കിലെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കരാറില്ലാ ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന എം.പിമാര്‍ക്ക് തടയിടാനാണ് പാര്‍ലമെന്റ് സമ്മേളനം നീട്ടിവെയ്ക്കാനുള്ള ബോറിസ് ജോണ്‍സന്റെ തന്ത്രപൂര്‍വ്വ നീക്കം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 11 ലക്ഷത്തിലേറെ പേര്‍ ഒപ്പുവെച്ച ഹര്‍ജിയുമായി പ്രതിഷേധകര്‍ രംഗത്തുവന്നിട്ടുണ്ട്.

പ്രതിഷേധത്തില്‍ കാര്യമില്ലെന്നും സര്‍ക്കാറിന്റെ തീരുമാനം ഭരണഘടനപരമാണെന്നും പാര്‍ലമെന്റിലെ അധോസഭയുടെ നേതാവ് ജേക്കബ് റീസ് മോഗ് അഭിപ്രായപ്പെട്ടു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് ചിന്തിക്കുന്നവരാണഅ ഇത്തരത്തില്‍ പ്രതിഷേധം നടത്തുന്നതെന്നും ഒക്ടോബര്‍ 31 വരെയേ അതിനായുള്ളൂവെന്നും മോഗ് പറഞ്ഞു.

പാര്‍ലമെന്റ് തല്‍കാലത്തേയ്ക്ക് പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യന്‍ വംശജനായ ബ്രെക്‌സിറ്റ് വിരുദ്ധ പ്രചാരകന്‍ ഗിന മില്ലര്‍ കോടതിയെ സമീപിച്ചു.

Related posts

അഫ്ഗാന്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ഒന്നും ചെയ്തില്ല: ട്രംപ്

Farsana Jaleel

ഗായകന്‍ ഗുരു രണ്‍ധാവക്കിന് നേരെ ആക്രമണം

Farsana Jaleel

പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചു പൂട്ടുന്നു

Farsana Jaleel

Leave a Comment