International

തോമസ് കുക്ക് യാത്രക്കാരെ തിരിച്ചെത്തിക്കുന്നു

ലണ്ടന്‍: ലോകത്തെ ഏറ്റഴും പഴക്കമേറിയ യാത്രാ കമ്പനിയായ തോമസ് കുക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടിലേയ്ക്ക് തിരിച്ചെത്തിക്കുന്ന നടപടി തുടരുന്നു.

ഇതിനിടെ യാത്രക്കാര്‍ കമ്പനിക്ക് നല്‍കിയ തുകയുമായി ബന്ധപ്പെട്ട ചോദ്യമുയരാന്‍ തുടങ്ങി. കടബാധ്യതയെ തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടുമ്പോള്‍ പതിനായിരക്കണക്കിന് യാത്രക്കാരും തോമസ് കുക്കിന്റെ 21,000 ജീവനക്കാരും വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതിനകം 14,700 പേരെ ബ്രിട്ടിനില്‍ മടക്കിയെത്തിച്ചതായി ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പറഞ്ഞു.

അടുത്ത 13 ദിവസത്തിനകം 74 വിമാനങ്ങളിലായി 1,35,000 യാത്രക്കാരെ മടക്കിക്കൊണ്ടുവരാനാവുമെന്നും അവര്‍ അറിയിച്ചു. എല്ലാവര്‍ക്കും സര്‍ക്കാര്‍ പിന്തുണയുള്ള ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. സമാധാനകാല തിരിച്ചെത്തിക്കല്‍ നടപടിക്ക് 885.78 കോടി രൂപയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവ് കണക്കാക്കുന്നത്.

Related posts

ഹോവര്‍ബോര്‍ഡില്‍ ഇംഗ്ലീഷ് ചാനലിന് മുകളില്‍ കൂടി പറന്ന് ഫ്രഞ്ചുകാരന്‍

Farsana Jaleel

പാകിസ്താന് അതിവേഗ മിസൈല്‍ കൈമാറാനൊരുങ്ങി ചൈന; കരുതലോടെ ഇന്ത്യ

Farsana Jaleel

യുറേനിയം സമ്പുഷ്ടീകരണം: പിന്നോട്ടില്ലെന്ന് ഇറാന്‍

Farsana Jaleel

Leave a Comment