International

യൂട്യൂബര്‍ ഗ്രാന്‍ഡ് തോംപ്‌സണ്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: യൂട്യൂബര്‍ ഗ്രാന്‍ഡ് തോംപ്‌സണ്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പടിഞ്ഞാറന്‍ അമേരിക്കന്‍ മേഖലയായ ഉത്തയില്‍ പാരാഗ്ലൈഡിങ്ങിന് പോയ തോംപ്‌സണ്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.

താരം ഉപയോഗിച്ച ജിപിഎസ് ഡിവൈഡറാണ് മൃതദേഹം കണ്ടെത്താന്‍ അധികൃതരെ സഹായിച്ചത്. കുടുംബം അദ്ദേഹത്തിന്റെ സമൂഹമാധ്യമ പേജിലൂടെയാണ് മരണം ആരാധകരെ അറിയിച്ചത്.

ദ കിംഗ് ഓഫ് റാന്‍ഡം എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് 38 കാരനായ തോംപ്‌സണ്‍. ഇദ്ദേഹത്തിന്റെ ചാനലിന് യൂട്യൂബില്‍ 11 ദശലക്ഷം വരിക്കാറുണ്ട്. പല വീഡിയോകള്‍ക്കും കോടിക്കണക്കിന് കാഴ്ച്ചക്കാരാണുള്ളത്. പൈലറ്റായി 11 വര്‍ഷം ജോലി നോക്കിയ ശേഷമാണ് തോംപ്‌സണ്‍ യൂട്യൂബ് വീഡിയോകളിലേയ്ക്ക് തിരിയുന്നത്.

Related posts

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടമായി; ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഭീഷണി

Farsana Jaleel

ആക്രമണ ട്വീറ്റ്: ബ്ലോഗര്‍ക്ക് 5 വര്‍ഷം തടവ്

Farsana Jaleel

ജര്‍മ്മന്‍ ഫോട്ടോഗ്രാഫര്‍ പീറ്റര്‍ ലിന്‍ഡ്ബര്‍ദ് അന്തരിച്ചു

Farsana Jaleel

Leave a Comment