International

ബുര്‍ജ് ഖലീഫയില്‍ ഇത്തവണ ത്രിവര്‍ണ്ണ പതാക തെളിഞ്ഞില്ല

ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യദിനമായ ഇന്നലെ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണ പതാക തെളിഞ്ഞില്ല. ബുര്‍ജ് ഖലീഫയുടെ ലേസര്‍ പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പതാക കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം.

ലോകത്തെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായി കരുതപ്പെടുന്ന ബുര്‍ജ് ഖലീഫയില്‍ പല രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനങ്ങളിലും ആദരസൂചകമായി അതാത് നാടിന്റെ പതാക തെളിയാറുണ്ട്. ഇത്തവണ ഇന്ത്യന്‍ പതാക കാണിക്കാന്‍ സാധിക്കാത്തത് സാങ്കേതിക തകരാറുകള്‍ കാരണമാണെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ട്വീറ്റ് ചെയ്തു.

‘കാര്യമായ ഒരു സാങ്കേതിക തകരാറ് മൂലം ഇത്തവണ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക കാണിക്കാന്‍ കഴിയില്ലെന്ന് എമാറിലെ സുഹൃത്തുക്കള്‍ വഴി ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ഇത് കാണാന്‍ കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും നിരാശരാകും’- ഇപ്രകാരമായിരുന്നു യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരിയുടെ ട്വീറ്റ്.

Related posts

ഫെയ്‌സ്ബുക്കിലൂടെ സൈന്യത്തെ വിമര്‍ശിച്ചതിന് സംവിധായകന് തടവ്

Farsana Jaleel

ടെക്‌സസില്‍ വെടിവെപ്പില്‍ 5 മരണം

Farsana Jaleel

48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടേക്കും

Amal Murali

Leave a Comment