International

കശ്മീര്‍: മധ്യസ്ഥതക്ക് തയ്യാറാണെന്ന് വീണ്ടും ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതതയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ യു.എസ് തയ്യാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി ഇന്ത്യയും പാകിസ്താനുമാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ കാലങ്ങളായി കശമീര്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

370ാം വകുപ്പ് റദ്ദാക്കിയതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ചൂടുപിടിച്ചിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ജി 7 ഉച്ചകോടിയില്‍ കശ്മീര്‍ വിഷയം ഇന്ത്യ-പാക് നയതന്ത്ര വിഷയമാണെന്നും അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമില്ലെന്നും മോദി ട്രംപിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ട്രംപ് നയം വ്യക്തമാക്കിയത്.

Related posts

ഇറാന്‍ എണ്ണക്കപ്പലിലെ 4 ഇന്ത്യന്‍ ജീവനക്കാര്‍ നിയമ നടപടി നേരിടണം

Farsana Jaleel

ട്രംപ്-കിം കൂടിക്കാഴ്ച്ച ഫെബ്രുവരിയില്‍

Farsana Jaleel

സൗദിയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ വെട്ടിനുറുക്കിയ ശരീര ഭാഗങ്ങള്‍ കണ്ടെത്തി….

Farsana Jaleel

Leave a Comment