International

നൊബേല്‍ ലഭിക്കാത്തതില്‍ ട്രംപിന് സങ്കടം; തന്‍ നൊബേല്‍ അര്‍ഹിക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടണ്‍: അര്‍ഹതയുണ്ടായിട്ടും നൊബേല്‍ സമ്മാനം ലഭിക്കാത്തത് വലിയ സങ്കടമായി മനസ്സില്‍ അവശേഷി്കുന്നുവെന്ന് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരവധി കാര്യങ്ങള്‍ ചെയ്ത താനതിന് അര്‍ഹനാണെന്ന് ട്രംപ് യു.എസ് വേദിയില്‍ പ്രസ്താവിച്ചു.

എന്നാല്‍ അവരത് എനിക്ക് നല്‍കിയിട്ടില്ലെന്നും തന്റെ മുന്‍ഗാമി ബറാക് ഒബാമയ്ക്ക് പ്രസിഡന്റായിരിക്കുമ്പോള്‍ സമ്മാനിച്ചുവെന്നും ട്രംപ് പറഞ്ഞു. എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു അതെന്ന് അദ്ദേഹത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ല. അക്കാര്യത്തില്‍ മാത്രം താന്‍ ഒബാമയോട് യോജിക്കുന്നുവെന്നും ട്രംപ് കളിയാക്കി.

യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായുള്ള കൂടിക്കാഴ്്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദഅധമാണെന്നം ട്രംപ് വ്യക്തമാക്കി.

Related posts

പാക് ഭീകരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

Farsana Jaleel

ഹോങ്കോങ്ങിലെ യു.എസ് കോണ്‍സുലേറ്റിലേക്ക് സമരക്കാരുടെ മാര്‍ച്ച്

Farsana Jaleel

ചൈനക്കെതിരെ യു.എസ്.ഉപരോധം പ്രാബല്യത്തില്‍

Farsana Jaleel

Leave a Comment