International

തുര്‍ക്കി, റഷ്യ, ഇറാന്‍ ത്രിരാഷ്ട്ര ഉച്ചകോടി അങ്കാറയില്‍

അങ്കാറ: സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ആതിഥേയത്വത്തില്‍ തലസ്ഥാനമായ അങ്കാറയില്‍ ത്രിരാഷ്ട്ര ഉച്ചകോടി. റഷ്യന്‍ പ്രസിഡന്റ് വ്‌ളദ്മിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവരുമായാണ് ചര്‍ച്ച.

ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച്ച മൂന്ന് രാഷ്ട്ര തലവന്മാരുമായും പ്രത്യേകം ചര്‍ച്ച നടത്തി. സിറിയന്‍ വിമതരുട അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്‌ലിബ് തിരിച്ചു പിടിക്കാനുള്ള സിറിയന്‍ സേനയുടെ ശ്രമങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നത്.

സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ പിന്തുണയ്ക്കുന്നവരാണ് റഷ്യയും ഇറാനും. എന്നാല്‍ ചില സിറിയന്‍ വിമത സംഘങ്ങളെയാണ് തുര്‍ക്കി പിന്തുണയ്ക്കുന്നത്. സിറിയയില്‍ ബശ്ശാറിന്റ നില കൂടുതല്‍ ഭദ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇദ്‌ലിബില്‍ നിന്ന് തുര്‍ക്കിയിലേയ്ക്ക് വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകുന്ന സാഹചര്യം തടയാനുളള ശ്രമങ്ങളാണ് തുര്‍ക്കിയുടെ ഭാഗത്ത് നിന്നുണ്ടാവുക. 2017ല്‍ സിറിയന്‍ സംഘര്‍ഷം രൂക്ഷമായതിന് ശേഷമുള്ള അഞ്ചാമത്തെ കൂടിക്കാഴ്ച്ചയാണിത്.

Related posts

പാകിസ്താന്റെ വികസനത്തിന് ചൈനയുടെ 100 കോടി ഡോളര്‍ നിക്ഷേപം

Farsana Jaleel

പ്രധാനമന്ത്രിയെ പരിഹസിച്ച് ട്രംപ്

Farsana Jaleel

ബ്രെക്‌സിറ്റ്: ആംബര്‍ റുഡ് രാജിവെച്ചു

Farsana Jaleel

Leave a Comment