International

ബോറിസ് ജോണ്‍സണ് വീണ്ടും തിരിച്ചടി: പാര്‍ലമെന്റ് അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് വീണ്ടും തിരിച്ചടി. രാജ്യത്ത് നേരത്തെ ഇടക്കാലത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. ചൊവ്വാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് അംഗങ്ങളും പ്രധാനമന്ത്രിക്കെതിരെയാണ് വോട്ട് ചെയ്തത്.

ഹൗസ് ഓഫ് കോമണ്‍സില്‍ (ജനസഭ) അഞ്ച് ദിവസത്തിനിടെ ബോറിസ് നേരിടുന്ന ആറാമത്തെ തോല്‍വിയാണിത്. തുടര്‍ന്ന് പാര്‍ലമെന്റ് നേരത്തെ പിരിഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വത്തിന് ആക്കംകൂട്ടി ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍സോ രാജി പ്രഖ്യാപിക്കുകയും ചെയ്തു.

ഒക്ടോബര്‍ 14നെ ഇനി പാര്‍ലമെന്റ് പുനരാരംഭിക്കുകയുള്ളു. 650 അംഗ പാര്‍ലമെന്റില്‍ 293 പേര്‍ മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്. വോട്ടെടുപ്പിനെ പിന്തുണക്കില്ലെന്ന് പ്രതിപക്ഷ എം.പിമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടിവെച്ചാല്‍ തിരഞ്ഞെടുപ്പ് അംഗീകരിക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിര്‍ദേശം.

സര്‍ക്കാര്‍ നിയമവാഴ്ച്ച പാലിക്കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ പ്രമേയം വോട്ടില്ലാതെ എം.പിമാര്‍ അംഗീകരിച്ചു. അതിനിടെ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം പരാജയപ്പെട്ടതിന് പിന്നില്‍ പ്രതിപക്ഷമാണെന്ന് ബോറിസ് കുറ്റപ്പെടുത്തി. ഒക്ടോബര്‍ 31ന് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പുതിയ കരാറിലെത്താന്‍ യൂറോപ്യന്‍ യൂനിയനുമായി ചര്‍ച്ച തുടരാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി.

Related posts

മെക്‌സിക്കന്‍ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് ട്രംപ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കാം

Farsana Jaleel

ചൈനയില്‍ 8 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിക്കൊലപ്പെടുത്തി

Farsana Jaleel

അഫ്ഗാന്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ഒന്നും ചെയ്തില്ല: ട്രംപ്

Farsana Jaleel

Leave a Comment