International

കുന്ദൂസില്‍ താലിബാനെ തുരത്തി അഫ്ഗാന്‍ സൈന്യം; സിറിയയില്‍ അല്‍ഖാഇദ കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം

കാബൂള്‍/ഡമസ്‌കസ്: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ കുന്ദൂസ് പിടിച്ചെടുക്കാനുള്ള താലിബാന്റെ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം. ഞാറാഴ്ച്ചയും നഗരത്തിന്റെ ചില ഭാഗങ്ങളില്‍ പോരാട്ടം തുടരുകയാണ്. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച്ച രാവിലെയാണ് കുന്ദൂസില്‍ താലിബാന്‍ ആക്രമണം തുടങ്ങിയത്. സര്‍ക്കാര്‍ ആസ്ഥാനങ്ങളും ആശുപത്രികളും പിടിച്ചെടുത്ത താലിബന്റെ യു.എസ് വ്യോമാക്രമണത്തിന്റെ സഹായത്തോടെയാണ് അഫ്ഗാന്‍ സൈന്യം നേരിട്ടത്. 2015ല്‍ നഗരം താലിബാന്‍ പിടിച്ചെടുത്തിരുന്നു.

സിറിയയിലും സമാനമായ ആക്രമണമുണ്ടായി. സിറിയയില്‍ അല്‍ഖാഇദ തീവ്രവാദി നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യു.എസ് സൈന്യം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ അധീനതയിലായിരുന്നു സൈനിക നടപടിയെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

Related posts

ആക്രമണ ട്വീറ്റ്: ബ്ലോഗര്‍ക്ക് 5 വര്‍ഷം തടവ്

Farsana Jaleel

Gandhi’s 80-year-old letter wishing Jews ‘era of peace’ unveiled in Israel

Farsana Jaleel

ഫോക്‌സ് വാഗണ്‍ മുന്‍ ചെയര്‍മാന്‍ കാള്‍ പീച്ച് അന്തരിച്ചു

Farsana Jaleel

Leave a Comment