International News

സൗദിയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ വെട്ടിനുറുക്കിയ ശരീര ഭാഗങ്ങള്‍ കണ്ടെത്തി….

സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഖഷോഗിയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.

സൗദി കോണ്‍സുലിന്റെ പൂന്തോട്ടത്തിലെ കിണറിലാണ് ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൗദി മാധ്യമമായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഖഷോഗിയെ കൊലപ്പെടുത്തിയതിന് ശേഷം ശരീരം പതിനഞ്ചോളം കഷ്ണങ്ങളാക്കുകയും എല്ലുകളും മുഖവും തകര്‍ക്കുകയും ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുര്‍ക്കിയിലെ റോഡിന പാര്‍ട്ടി നേതാവായ ഡോഗു പ്രിനിക് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Jamal-Khashoggi

ചോദ്യം ചെയ്യലിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സൗദി ഭരണകൂടത്തിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും വിമര്‍ശകനായിരുന്നു ഖഷോഗി. വിവാഹ സംബന്ധമയായ രേഖകള്‍ക്ക് വേണ്ടി കാമുകിക്കൊപ്പം സൗദി കോണ്‍സുലില്‍ എത്തിയതായിരുന്നു ഖഷോഗി. അവിടെ നിന്നാണ് ഖഷോഗിയെ കാണാതാകുന്നത്.

അതേസമയം ഖഷോഗിയെ കാണാതായിട്ടും രണ്ടാഴ്ചയോളം തങ്ങള്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു അറിവുമില്ലെന്ന നിലപാടായിരുന്ന സൗദി അറേബ്യ കഴിഞ്ഞ ദിവസമാണ് ഖഷോഗി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഖഷോഗി കോണ്‍ സുലില്‍ വെച്ച് തന്നെ കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യ വെളിപ്പെടുത്തി. സംഘര്‍ഷത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി പറയുന്ന ന്യായവാദങ്ങള്‍ തുര്‍ക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെറ്റെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related posts

തുടക്കത്തില്‍ പതറിയെങ്കിലും അവസാനം തകര്‍ത്തടിച്ച് ഓസീസ്: ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയലക്ഷ്യം

Farsana Jaleel

ഒളിവര്‍ കാന്‍ ബയണ്‍ മ്യൂനിക്ക് ചെയര്‍മാനാകും

Farsana Jaleel

മുഗാബെക്ക് വിട നല്‍കാനൊരുങ്ങി സിംബാബ്‌വെ

Farsana Jaleel

Leave a Comment