News Sports

ജിന്‍സണ് ദേശീയ റെക്കോര്‍ഡ്: ലോക ചാമ്പ്യന്‍ഷിപ് യോഗ്യത

ബര്‍ലിന്‍: ദോഹയില്‍ ഈ മാസം അവസാനം തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് യോഗ്യത ഉറപ്പാക്കാനായി ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതെ വിദേശത്ത് മത്സരത്തിനായി പറഞ്ഞ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സന്റെ തീരുമാനം പിഴച്ചില്ല.

ബര്‍ലിനില്‍ നടക്കുന്ന ഐ.എസ്.ടി.എ.എഫ് മീറ്റില്‍ 1500 മീറ്ററില്‍ തകര്‍പ്പന്‍ പ്രകടനവുമായി ലോക മീറ്റിന് യോഗ്യത നേടിയ താരം സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു.

3 മിനിറ്റ് 35.24 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത ജിന്‍സണ്‍ ജൂണില്‍ നെതര്‍ലന്‍ഡ്‌സില്‍ നടന്ന മീറ്റില്‍ താന്‍ തന്നെ കുറിച്ച 3 മിനിറ്റ് 37.62 സെക്കന്‍ഡ് സമയമാണ് പഴങ്കഥയാക്കിയത്. 3 മിനിറ്റ് 36.00 സെക്കന്‍ഡാണ് ലോക ചാമ്പ്യന്‍ഷിപ് യോഗ്യത മാര്‍ക്ക്. ഈ മാസം 28 മുതല്‍ അടുത്തമാസം ആറ് വരെയാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്.

Related posts

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Farsana Jaleel

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: മുഖ്യമന്ത്രി ഉള്‍പ്പെടെ 17 മന്ത്രിമാര്‍ക്ക് ലോകായുക്ത നോട്ടീസ്

Farsana Jaleel

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഡ്വെയിന്‍ ബ്രാവോ വിരമിച്ചു

Farsana Jaleel

Leave a Comment