Kerala News

ഒരു മില്യണ്‍ ഫോളോവേഴ്‌സുമായി കേരള പൊലീസ്…

പൊലീസ് എന്ന് കേള്‍ക്കുമ്പോഴെ ഓടിയൊളിക്കുന്ന കുട്ടിക്കാലം ഉള്ളവര്‍ ധാരാളം. എന്നാല്‍ ഇന്ന് കഥ മാറി. ഗതി മാറി. പൊലീസ് മുറയിലൂടെ കാര്യങ്ങള്‍ നടത്തുന്ന കാലമല്ല ഇന്ന്. പൊതുജനങ്ങളോട് സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെ ജനപിന്തുണ നേടിയെടുത്തിരിക്കുകയാണ് ഇന്ന് കേരള പൊലീസ്. ഇതിന്റെ വലിയൊരു തെളിവാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ പൊതുജനങ്ങളുടെ മനസ്സുകളില്‍ ഇടംപിടിച്ച കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിന് ഇന്ന് ഫോളേവേഴ്‌സ് ഒരു മില്യണില്‍ എത്തിയിരിക്കുകയാണ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

“സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പര്‍ക്ക രീതികളില്‍ വ്യത്യസ്തത സൃഷ്ടിച്ച ജനകീയ ഇടപെടലിന്റെ നവീന മാതൃക സൃഷ്ടിക്കാനും, പൊതുജനങ്ങളുമായുള്ള സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെ ജനപിന്തുണ നേടിയെടുക്കാനും കേരള പൊലീസ് ഫെയ്‌സ്ബുക് പേജിന് ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ലോകശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചതിനോടൊപ്പം, ഉപകാരപ്രദമായ അറിവുകളും അറിയിപ്പുകളും ചിരിയിലും ചിന്തയിലുമൂടെ പങ്കുവയ്ക്കുകയും സേവനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് മലയാളികള്‍ക്കൊപ്പം നിരന്തര സാന്നിധ്യമായി നിറഞ്ഞു നില്‍ക്കാനും കേരളപോലീസ് ഫേസ്ബുക്ക് പേജിന് കഴിഞ്ഞു. ഒരു മില്യണ്‍ ലൈക് നേടിത്തന്ന ഓരോരുത്തരോടുമുള്ള സ്‌നേഹം ഈ അവസരത്തില്‍ അറിയിച്ചുകൊള്ളുന്നു.”

Related posts

Smart speaker sales will eventually hit a wall – report

Amal Murali

മു​ത്ത​ലാ​ഖ് ബി​ൽ കു​ടും​ബ ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യി​ലേക്ക് ന​യി​ക്കും: എ എം ആരിഫ്

Web Desk

ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും

Farsana Jaleel

Leave a Comment