Kerala

കെവിന്റേത് ദുരഭിമാനക്കൊല; നീനുവിന്റെ സഹോദരനടക്കം 10 പ്രതികള്‍ കുറ്റക്കാര്‍; അച്ഛനെ വെറുതെവിട്ടു

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പ്രതികള്‍ കുറ്റക്കാര്‍. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

ആകെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ശിക്ഷാവിധി പിന്നീടുണ്ടാകും. സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തന്നതില്‍ ഇവര്‍ 10 പേരും നേരിട്ട് പങ്കു വഹിച്ചെന്ന് കോടതി കണ്ടെത്തി. ചാക്കോ ജോണ്‍ അടക്കം നാല് പ്രതികളെ കോടതി വെറുതേ വിട്ടു. നിയാസാണ് കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ആസൂത്രണം നടത്തിയ ആള്‍.

നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി ഇതോടെ കെവിന്‍ വധക്കേസ്. നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2019 ഏപ്രില്‍ 24 ന് വിചാരണ ആരംഭിച്ച കേസില്‍ 2019 ജൂലൈ 30 നാണ് വിചാരണ പൂര്‍ത്തിയായത്. 113 സാക്ഷികളെ കേസിന്റെ ഭാഗമായി വിസ്തരിച്ചു. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല.

Related posts

മലയാളികൾ കാത്തിരുന്ന നിമിഷമെത്തി…സണ്ണി ലിയോൺ മലയാളത്തിലേക്ക്..

Amal Murali

സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ വിലക്കിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Farsana Jaleel

“നിരവധി സ്ത്രീകള്‍ നേരിട്ട ദുരവസ്ഥയെ ഞാന്‍ അപമാനിച്ചിട്ടില്ല”, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ദു:ഖം പ്രകടിപ്പിച്ച് അന്ന ലിന്റ് ഈഡന്‍

Farsana Jaleel

Leave a Comment