Kerala

മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥി ആക്കിയതില്‍ പ്രതിഷേധിച്ച് 42 പേര്‍ പാര്‍ട്ടി വിട്ടു

പാലാ: പാലായില്‍ എന്‍സിപിയില്‍ പൊട്ടിത്തെറി. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് 42 പേര്‍ പാര്‍ട്ടി വിട്ടു. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് 42 പേര്‍ പാര്‍ട്ടി വിട്ടത്.

ഉഴവൂര്‍ വിജയന്‍ പക്ഷക്കാരാണ് പാര്‍ട്ടി വിട്ടവര്‍. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു.

എന്നാല്‍, ഒടുവില്‍ കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയായി. മാണി സി കാപ്പന് ഇത്തവണയും ജയ സാധ്യതയില്ലെന്നാണ് ഇവരുടെ വാദം. അതേസമയം, ഈ 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍.

Related posts

തിരുവനന്തപുരത്തെ പ്രമുഖ നായർ പത്രപ്രവർത്തകനെതിരെ “മീടൂ “ആരോപണം

Amal Murali

ഹർത്താലിനെ ഓടിച്ച ഒടിയൻ :ബി.ജെ.പി ഹർത്താൽ പൊളിഞ്ഞു

Web Desk

അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

Farsana Jaleel

Leave a Comment