Kerala

മോട്ടര്‍വാഹന ഭേദഗതിയില്‍ കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: മോട്ടോര്‍വാഹന ഭേദഗതിയില്‍ പുനഃപരിശോധനയല്ല പകരം കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയാണ് വേണ്ടതെന്ന് മന്ത്രി എ കെ ബാലന്‍. ഇതിനായി എംപിമാര്‍ മുന്‍ കൈയ്യെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പിഴത്തുക കുറയ്ക്കുന്നതിന്റെ സാധ്യത തേടാന്‍ നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. നാളെ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരാനിരിക്കെ കേന്ദ്ര നിലപാടില്‍ അവ്യക്തത തുടരുകയാണ്. ഇതിനിടെയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി പ്രശ്‌നപരിഹാരം കാണണമെന്ന ആവശ്യവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തിയത്.

മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് പറഞ്ഞ ഗഡ്കരി പിന്നീട് മലക്കം മറിഞ്ഞതും ആശയക്കുഴപ്പം കൂട്ടുന്നു.

കേന്ദ്ര നിലപാടില്‍ അവ്യക്തത തുടരുമ്പോള്‍ നാളെ ഗതാഗതമന്ത്രി വിളിച്ച് ചേര്‍ക്കുന്ന യോഗത്തിലും തീരുമാനങ്ങളെടുക്കാന്‍ പരിമിതകളേറെയാണ്. ഇതിനിടെ, ഡിസംബര്‍ 31 വരെ ഉയര്‍ന്ന പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന നിയമം നടപ്പാക്കേണ്ടതില്ലെന്ന് ജാര്‍ഖണ്ഡ് തീരുമാനിച്ചു. വാഹന രേഖകള്‍ സംഘടിപ്പിക്കാനാണ് സാവകാശം അനുവദിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

നേരത്തെ ഗുജറാത്തും ഉത്തരാഖണ്ഡും ഉയര്‍ന്ന പിഴ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലും അധിക പിഴത്തുക ചര്‍ച്ചയാക്കുമെന്ന് പിസിസി അധ്യക്ഷ കുമാരി ഷെല്‍ജ വ്യക്തമാക്കി. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയും പിഴ കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

Related posts

കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം, രണ്ടു മാസം റാന്നി താലൂക്കില്‍ കടക്കരുത്

Amal Murali

മത്സ്യ തൊഴിലാളികള്‍ക്കുള്ള അറിയിപ്പ്

Amal Murali

കൂടത്തായി കൊലപാതകം: ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡ് കാലാവധി നീട്ടി

Farsana Jaleel

Leave a Comment