Kerala

മോട്ടോര്‍ വാഹന നിയമത്തില്‍ വന്‍പിഴ ഒഴിവാക്കാന്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ലംഘകര്‍ക്ക് വന്‍പിഴ ഒഴിവാക്കാന്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വന്‍പിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം. വിവിധ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കാനുള്ള തീരുമാനം കേന്ദ്രനിയമത്തിന്റെ ഫലമായുള്ളതാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്. ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.

എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഓണനാളുകളില്‍ പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്നും ആലോചനയുണ്ട്. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോണ്‍വഴി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.

കനത്ത പിഴ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഒഴിവാക്കാന്‍ കൂടിയാണ് പുതിയ നീക്കം.

Related posts

പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തില്‍ അംഗീകാരം; വിജ്ഞാന ഭാഷാ നിഘണ്ടുവിനായി പ്രത്യേക സമിതി: മുഖ്യമന്ത്രി

Farsana Jaleel

മാര്‍ക്ക് ദാന വിവാദം: കെ.ടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തല

Farsana Jaleel

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ബസുടമകള്‍; നവംബര്‍ 20 മുതല്‍ അനിശ്ചിതകാല സമരം

Farsana Jaleel

Leave a Comment