Kerala

അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നെയ്യാര്‍ അണക്കെട്ട് തുറന്നു. നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണ് തുറന്നത്.

ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്. കനത്ത മഴ പെയ്താല്‍ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. അരുവിക്കര ഡാം ചൊവ്വാഴ്ച്ച രാവിലെ 7.30ന് തുറന്നു. ഒരു ഷട്ടര്‍ 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.

ഡാമുകളില്‍ നിന്ന് നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടു തന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Related posts

യുവതികളെ തടയാന്‍ കര്‍മസമിതിയെത്തും; ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍

Web Desk

അരൂരിലെ തോല്‍വി മങ്ങലേല്‍പ്പിച്ചെങ്കിലും ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന വിജയമെന്ന് കോടിയേരി

Farsana Jaleel

കെ.എസ്.ആര്‍.ടി.സി ശമ്പളം ഉടന്‍ വിതരണം ചെയ്യും

Farsana Jaleel

Leave a Comment