Kerala

‘നിങ്ങളുടെ സേവനം വിലപ്പെട്ടതാണ്’, സേവനങ്ങള്‍ ആവശ്യപ്പെട്ട് കളക്ടര്‍

മലപ്പുറം: സംസ്ഥാനത്തെ കനത്ത മഴയില്‍ ജനങ്ങളുടെ സേവനം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍. കേരളം വീണ്ടും കനത്ത മഴയുടെ ദുരിതത്തിലേയ്ക്കാണ് നീങ്ങുന്നത്. തോരാതെ പെയ്യുന്ന മഴയില്‍ 22 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് ജീവന്‍ നഷ്ടപ്പെട്ടത്. നിരവധിപ്പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജില്ലകളില്‍ ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്.

വടക്കന്‍ കേരളത്തിലും മലയോരമേഖലകളിലുമാണ് മഴ കൂടുതല്‍ നാശം വിതക്കുന്നത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നു. സംസ്ഥാനത്ത് ഇതുവരെയും 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 22,165 പേര്‍ ക്യാമ്പില്‍ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പിലുള്ളത് വയനാട്ടിലാണ്.

ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. വളണ്ടിയറാവാന്‍ സന്നദ്ധരായ ആളുകളുടെ സേവനങ്ങള്‍ ആവശ്യപ്പെട്ട് മലപ്പുറം ജില്ലാകലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘വളണ്ടിയറാവാന്‍ സന്നദ്ധരായ ആളുകള്‍ റജിസ്റ്റര്‍ ചെയ്യണം’. നിങ്ങളുടെ സേവനം വിലപ്പെട്ടതാണ്’- ഇപ്രകാരമാണ് ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Related posts

ശബരിമല അക്രമ സംഭവങ്ങളില്‍ 1407 പേര്‍ അറസ്റ്റില്‍

Farsana Jaleel

KSRTC ക്ക് റെക്കോര്‍ഡ് വരുമാനം

Farsana Jaleel

Leave a Comment