Kerala

കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കെ.എം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നാല് ലക്ഷം രൂപ ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായമായി നല്‍കും. കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപയും ബഷീറിന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും. കെഎം ബഷീറിന്റെ കുടുംബത്തിന് സഹായമെത്തിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നേരത്തെ തന്നെ നല്‍കിയിരുന്നു. അതനുസരിച്ച് ഭാര്യക്ക് ജോലിയും കുടുംബത്തിന് സഹായവും നല്‍കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

കൊലപാതക കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഓഗസ്റ്റ് ആറിനാണ് കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

Related posts

സിപിഐ നേതാക്കള്‍ക്കെതിരായ ലാത്തിചാര്‍ജ്: പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി

Farsana Jaleel

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: മുഖ്യമന്ത്രി ഉള്‍പ്പെടെ 17 മന്ത്രിമാര്‍ക്ക് ലോകായുക്ത നോട്ടീസ്

Farsana Jaleel

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍; 30 ഓളം വീടുകള്‍ മണ്ണിനടിയില്‍

Farsana Jaleel

Leave a Comment