Kerala

കവളപ്പാറയില്‍ കാണാതായവരെ കണ്ടെത്താന്‍ ജിപിആര്‍ സംവിധാനം

വയനാട്: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനായി ഇന്ന് ഗ്രൗണ്ട് പെനറ്റ്രേറ്റിംഗ് റഡാര്‍ (ജിപിആര്‍) സംവിധാനം ഉപയോഗിക്കും. ഹൈദരാബാദിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘമാണ് തെരച്ചില്‍ തുടങ്ങുന്നത്. സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ ജിപിആര്‍ സംവിധാനം എത്തിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രനാണ് അറിയിച്ചത്.

പതിനാല് ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. മഴ മാറി നില്‍ക്കുന്നതും തെരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന പുത്തുമലയിലും റഡാര്‍ എത്തിക്കാനാണ് ശ്രമം.

ഇതുവരെ കവളപ്പാറയില്‍ നിന്നും 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. മന്ത്രി എ കെ ബാലന്‍ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ഇന്നലെ കവളപ്പാറയില്‍ നടത്തിയ തെരച്ചിലില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. എന്‍ഡിആര്‍എഫ് സംഘം മാപ്പിംഗിലൂടെയാണ് തകര്‍ന്ന വീടുകള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്. മഴ കുരഞ്ഞങ്കിലും ചെളി നിറഞ്ഞ പ്രദേശത്ത് തെരച്ചിലിനായി എത്തിച്ച ഹിറ്റാച്ചികള്‍ താഴ്ന്ന് പോകുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.

Related posts

“ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല”, ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും; മാപ്പ് പറഞ്ഞ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Farsana Jaleel

ശബരിമലയില്‍ പ്രവേശിച്ചെന്ന് അവകാശവാദവുമായി യുവതി; എത്തിയത് വേഷം മാറി

Farsana Jaleel

കൂടത്തായി കൊലപാതകം: ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡ് കാലാവധി നീട്ടി

Farsana Jaleel

Leave a Comment