Kerala

കെ.എസ്.ആര്‍.ടി.സിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലിക്കാരായ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവനുസരിച്ച് 2107 എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി നേരത്തെ പിരിച്ചുവിട്ടിരുന്നു. തെക്കന്‍ മേഖലയിലെ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371പേരെയുമാണ് പിരിച്ചുവിട്ടത്.

പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Related posts

പ്രളയദുരിതത്തിൽ കേന്ദ്രം ചതിച്ചു :മുഖ്യമന്ത്രി

Amal Murali

മഞ്ജു കുടുങ്ങിയ കാര്യം അറിയിച്ചത് ദിലീപ്; രക്ഷിക്കാന്‍ സഹായം തേടിയെന്നും ഹൈബി ഈഡന്‍

Farsana Jaleel

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

Farsana Jaleel

Leave a Comment