Kerala

മഴ കഴിഞ്ഞ് വെള്ളം കയറിയ വീടുകളില്‍ തിരികെ എത്തുമ്പോള്‍ ശ്രദ്ധേക്കേണ്ടത്; ക്യാമ്പുകളില്‍ കഴിയുന്ന ഗര്‍ഭിണികളുടെയും ശ്രദ്ധയ്ക്ക്

മഴ കഴിഞ്ഞ് ക്യാമ്പില്‍ നിന്നും തിരിച്ച് വീടെത്തുന്നവര്‍ കാണുന്നത് വീടിന് അകത്തും പുറത്തും ചെളിയും വെള്ളവും കെട്ടി നില്‍ക്കുന്നതാകും. ഈ കാഴ്ച്ച കാണുമ്പോള്‍ ഇനി എന്ത് ചെയ്യണമെന്ന് പലരും ആശയക്കുഴപ്പത്തിലാകും എന്ത് ചെയ്യണമെന്നറിയാതെ. വെള്ളം കയറിയ വീടുകളില്‍ വെള്ളത്തിലൂടെ ഒഴുകി ഇഴജന്തുക്കള്‍ എത്താനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലെ ആശങ്കകള്‍ പരത്തുന്നത് പോലെ പാമ്പുകളെ ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വീടുകളില്‍ തിരികെ എത്തുന്നവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം-

വീടുകളില്‍ തിരികെയെത്തുന്നവര്‍ സാധിക്കുമെങ്കില്‍ ഒരു ദിവസം മുന്‍പ് എത്തി വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടേണ്ടത് വളരെ അത്യാവശ്യമാണ്. വെള്ളത്തിലൂടെ ഒഴുകി വീടുകളില്‍ എത്തിയ ഇഴജന്തുകള്‍ക്ക് ഇറങ്ങി പോകുന്നതിന് വാതിലുകളും ജനലുകളും തുറന്നിടുന്നത് വളരെ സഹായകരമാകും. വീട്ടിലേക്ക് കയറുന്നതിന് മുമ്പ് വാതിലുകളും ജനലുകളും നല്ല പോലെ തട്ടിയ ശേഷം പാമ്പുകളില്‍ വാതിലില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം അകത്ത് കയറുക.

ഒരു വടി ഉപയോഗിച്ച് തട്ടി ശബ്ദമുണ്ടാക്കിയ ശേഷമായിരിക്കണം വീടിനുള്ളില്‍ കയറാന്‍. വീട്ടിലെ ഇരുമ്പ് അലമാരകള്‍ ചെരിച്ച് വച്ച് അതിന്റെ കാലിനടിയില്‍ പാമ്പ് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. വീടിനുള്ളില്‍ കയറുമ്പോള്‍ ചെരുപ്പ് ഇടാന്‍ മറക്കരുത്. വീടിനു പുറത്തേക്കുള്ള വാതിലിലും വാഷ് ബേസിന്‍, സിങ്ക്, ശുചിമുറിയില്‍ നിന്നും പുറത്തേയ്ക്കുള്ള കുഴലുകള്‍ എന്നിവയില്‍ മണ്ണെണ്ണ കലര്‍ത്തിയ വെള്ളം ഒഴിക്കേണ്ടത് അത്യാവശ്യമാണ്.

പാത്രത്തില്‍ 90 ശതമാനം വെള്ളവും 10 ശതമാനം മണ്ണെണ്ണയോ ഡീസലോ കൂട്ടി കലര്‍ത്തി ഇതുപയോഗിച്ച് തറയില്‍ സ്േ്രപ ചെയ്യണം. ഇത് തറ തുടയ്ക്കാനും ഉപയോഗിക്കാം.

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപുകളിലും വെള്ളപ്പൊക്ക കെടുതികളും നേരിടുന്ന ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-

പനിയെയാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്. പനി വന്നാല്‍ എത്രയും വേഗം ഡോക്ടറെ കാണുക. ഏതു തരം പനിയായാലും ഡോക്ടറുടെ സഹായം തേടണം. പ്രതിരോധ ശേഷി കുറവായതിനാല്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളേക്കാള്‍ പതിന്മടങ്ങാണ് ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുക. അതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം.

ക്യാംപുകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ പരമാവധി ദിവസങ്ങളില്‍ രക്ത സമ്മര്‍ദം പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഏതു തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടാലും ഡോക്ടറുടെ സേവനം തേടണം.

എലിപ്പനി രോഗമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണികള്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം.

ഗര്‍ഭിണികള്‍ ഒരു കാരണവശാലും വിശന്നിരിക്കരുത്. കിട്ടുന്ന സമയങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചൂടുവെള്ളം മാത്രം കുടിക്കുക. തിളപ്പിച്ചാറിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

പ്രസവത്തിനായുള്ള തീയതി ആയില്ലെങ്കിലും വെള്ളപ്പൊക്ക മേഖലകളിലുള്ളവര്‍ നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിക്കുന്നതാണ് കൂടുതല്‍ നല്ലത്.

Related posts

18 രാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്ക് എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധം

Amal Murali

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി നൽകില്ല: മുഖ്യമന്ത്രി

Amal Murali

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ക്ക് ആദ്യ ഗഡു നല്‍കി

Farsana Jaleel

Leave a Comment