Kerala

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമാി ദൃക്‌സാക്ഷി രംഗത്തെത്തി. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്നാണ് ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷഫീക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തനിക്ക് ശ്രീറാം വെങ്കിട്ടരാമനെ അറിയില്ലെന്നും എന്നാല്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങിയത് ഒരു പുരുഷന്‍ തന്നെയായിരുന്നെന്നും ഇയാള്‍ അമിതമായി മധ്യപിച്ചിരുന്നുവെന്നുമാണ് ദൃക്‌സാക്ഷിയായ ഡ്രൈവര്‍ പറഞ്ഞത്.

വാഹനം വരുന്ന വേഗം കണ്ട് പേടിച്ച് താന്‍ സ്വന്തം വണ്ടി മാറ്റിയെന്നും ഇതിനിടയില്‍ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് തെന്നി മതിലില്‍ പോയി ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുറന്ന് ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഒരു പുരുഷന്‍ തന്നെയാണ് ഇറങ്ങി വന്നതെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്ത് വഫയായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു ശ്രീറാം പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദഗതികളെ പൊളിക്കുന്നതാണ് ദൃക്‌സാക്ഷി നല്‍കിയ വെളിപ്പെടുത്തല്‍. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.

Related posts

വിവാദ നായകൻ യതീഷ് ചന്ദ്രയെ മലയിറക്കുന്നു

Amal Murali

മഞ്ജു കുടുങ്ങിയ കാര്യം അറിയിച്ചത് ദിലീപ്; രക്ഷിക്കാന്‍ സഹായം തേടിയെന്നും ഹൈബി ഈഡന്‍

Farsana Jaleel

ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി ടി.ജെ വിനോദ്

Farsana Jaleel

Leave a Comment