Kerala

അടുത്ത 3 ദിവസം വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസവും കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്നു ദിവസവും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ഒക്ടോബര്‍ 22 മുതല്‍ 2019 ഒക്ടോബര്‍ 26 വരെ സമുദ്രപ്രദേശങ്ങളില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ പ്രദേശത്തിന്റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കേരളത്ത് നിന്ന് ഒക്ടോബര്‍ 23 വരെ ഒരു കാരണവശാലും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുവാന്‍ പാടില്ല. നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചിരുന്നു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം മൂലം കേരളത്തില്‍ പ്രതീക്ഷക്കപ്പെട്ടിരുന്ന അതിതീവ്ര മഴയുടെ സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പിന്‍വലിച്ചത്.

കാറ്റിന്റെ വേഗത 45-55 കിലോമീറ്റര്‍ വേഗതയില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്ക് കിഴക്കന്‍ കാലവര്‍ഷം കേരളത്തില്‍ സജീവമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 15 സെന്റിമീറ്റര്‍. പലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് 11 സെന്റിമീറ്റര്‍ മഴയും കുന്നങ്കുളം, വടകര എന്നിവിടങ്ങളില്‍ 7 സെന്റിമീറ്റര്‍ മഴയും ലഭിച്ചു. ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടിയ താപനിലയാണ് രേഖപ്പെടുത്തിയത്.

8

Related posts

GNPC ഇനി മുതൽ ഗിന്നസ് GNPC

Amal Murali

ചാരക്കേസിന് പിന്നില്‍ എസ്.വിജയന്‍, നമ്പി നാരായണ് നല്‍കിയ പോലെ എനിക്കും നഷ്ടപരിഹാരം വേണം: ഫൈസിയ ഹസന്‍

Farsana Jaleel

മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ….ടി പി സെന്‍കുമാറിന് മറുപടിയുമായി സിന്ധു ജോയി

Web Desk

Leave a Comment