Kerala

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍; 30 ഓളം വീടുകള്‍ മണ്ണിനടിയില്‍

നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ ഭൂതാനം കവളപ്പാറയില്‍ കനത്ത മഴ തുടരുന്നു. ഭൂതാനം കവളപ്പാറയില്‍ ഉരുള്‍പൊട്ടി. 30 ഓളം വീടുകള്‍ മണ്ണിനടിയിലായി. 70 ഓളം വീടുകളുള്ള പ്രദേശത്ത് 50ലേറെ പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു.

കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. രക്ഷപ്പെട്ടവര്‍ മരങ്ങള്‍ക്കും പാറകള്‍ക്കും മുകളില്‍ കയറി നില്‍ക്കുകയാണെന്നാണ് സൂചന. മലപ്പുറം ചുങ്കത്തറ പാലവും ഒലിച്ചുപോയി. എത്രപേരാണ് മണ്ണിനടിയില്‍ പെട്ടതെന്നതിനെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഹെലിക്കോപ്ടര്‍ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇവിടെ 70 ഓളം വീടുകളാണുള്ളത്. ഇതിന് നടുക്കുകുടിയാണ് ഉരുള്‍പൊട്ടിവെള്ളമെത്തിയത്. ഇരുഭാഗങ്ങളിലുമുള്ള വീടുകളാണ് അവശേഷിക്കുന്നതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പ്രയാസം നേരിടുകയാണ്.

Related posts

അന്തസ്സില്ലാത്ത സ്ത്രീകളേ ശബരിമലയിൽ കയറൂ: ഗണേഷ്കുമാർ

Amal Murali

എസ്‍എഫ്‍ഐ നേതാക്കളുടെ പരീക്ഷ കൃത്രിമം സ്ഥിരീകരിച്ച് പിഎസ്‍സി

Web Desk

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു

Farsana Jaleel

Leave a Comment