Kerala News

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടമസ്ഥാവകശം തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിച്ചു

കൊച്ചി: ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് രേഖകള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിച്ചു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറാനാണ് നഷ്ടപരിഹാര നിര്‍ണായക സമിതി ആവശ്യപ്പെട്ടത്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായുള്ള മൂന്നംഗസമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.

മുനിസിപ്പാലിറ്റിയില്‍ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിലും വില്‍പ്പന കരാര്‍ ഹാജരാക്കുന്നവര്‍ക്ക് നഷ്ടപരിഹാരതിന് അര്‍ഹതയുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഫ്ളാറ്റുകളുടെ യഥാര്‍ത്ഥ വില എത്രയാണെന്ന് ഉടമകള്‍ സത്യവാങ്മൂലം നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.

നഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ പട്ടികയും ഉടമസ്ഥരേഖകളുമാണ് സമിതി ഇന്ന് പരിശോധിച്ചത്. 241 ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നഗരസഭ സര്‍ക്കാരിന് നല്‍കിയ പട്ടികയിലുണ്ട്. 135 ഫ്‌ളാറ്റുടമകള്‍ ഉടമസ്ഥാവകാശ രേഖയും 106 പേര്‍ വില്‍പ്പന കരാറും നഗരസഭയില്‍ ഹാജരാക്കിയിരുന്നു. 54 ഫ്‌ളാറ്റുകള്‍ നിര്‍മ്മാതാക്കളുടെ പേരില്‍ തന്നെയാണ്. വരും ദിവസങ്ങളില്‍ ഉടമകളേയും സമിതി വിളിച്ചുവരുത്തി നഷ്ടപരിഹാരം സംബന്ധിച്ച തെളിവെടുപ്പ് നടത്തിയേക്കും.

Related posts

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍; 30 ഓളം വീടുകള്‍ മണ്ണിനടിയില്‍

Farsana Jaleel

സിഖ് വിരുദ്ധ കലാപത്തിൽ ആദ്യ വധശിക്ഷ, മറ്റൊരു പ്രതിക്ക് ജീവപര്യന്തം തടവ്

Amal Murali

സാലറി ചലഞ്ചില്‍ ഹൈക്കോടതിയുടെ വിലക്കിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Farsana Jaleel

Leave a Comment