Kerala

വലിയ ഡാമുകള്‍ തുറക്കേണ്ടതില്ലെന്ന് മന്ത്രി എം.എം.മാണി

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാണെങ്കിലും വലിയ ഡാമുകള്‍ തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അറിയിച്ചു.

ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും വലിയ ഡാമുകളില്‍ ഇനിയും സംഭരശേഷിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ കാര്യങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴയുടെ അളവില്‍ നേരിയ കുറവുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇടുക്കിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നതായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന ഡാമുകള്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയില്‍ മഴ കുറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ ഇതുവരെയും സംഭരണശേഷിയുടെ പകുതി പോലും നിറഞ്ഞിട്ടില്ലെന്നാണ് വിവരം. ശക്തമായ വെള്ളപ്പൊക്കം നേരിട്ട മൂന്നാറിലും ഇപ്പോള്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്.

ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണിപ്പോള്‍. കക്കയം ഡാമിന്റെ ഷട്ടര്‍ മൂന്നടിയായി ഉയര്‍ത്തി. നേരത്തെ 45 സെന്റീമീറ്ററാണ് തുറന്നിട്ടിട്ടുണ്ടായിരുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളത് കൊണ്ട് തീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശമുണ്ട്. മൂഴിയാര്‍ ഡാം ഇന്ന് തുറക്കും. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts

ശബരിമല : ഇന്ന് വിധിദിനം

Amal Murali

ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു

Amal Murali

ഒരു മില്യണ്‍ ഫോളോവേഴ്‌സുമായി കേരള പൊലീസ്…

Farsana Jaleel

Leave a Comment