Kerala

ഇത്തവണ സാലറി ചലഞ്ച് ഇല്ല; ഓണാഘോഷം നടത്തും: കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് കേരള സര്‍ക്കാര്‍. പ്രളയ പുരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച് വിവാദമായ സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായം അടുത്തമാസം ഏഴിന് മുമ്പ് കൊടുത്തു തീര്‍ക്കാനും സര്‍ക്കാര്‍ തീരുമാനമായി. പ്രളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും. ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും സഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ഉണ്ടാക്കുക. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

പ്രളയകേരളത്തെ തുടര്‍ന്ന് കഴിഞ്ഞതവണ ഓണാഘോഷം റദ്ദാക്കിയിരുന്നെങ്കിലും ഇത്തവണ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികള്‍ നടത്താന്‍ തന്നെയാണ് തീരുമാനം. അതേസമയം ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Related posts

യൂണിവേഴ്‌സിറ്റി കോളേജിലെ ചെഗുവേരയുടെ കൊടി അഴിച്ചുനീക്കി

Web Desk

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

Farsana Jaleel

മാര്‍ക്ക് ദാന വിവാദം: കെ.ടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തല

Farsana Jaleel

Leave a Comment