Kerala

മലയാളികള്‍ക്ക് ഇന്ന് പൊന്നോണം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇന്ന് പൊന്നോണം. സന്തോഷവും സമൃദ്ധിയും നിറഞ്ഞ നല്ല കാലത്തിന്റെ ഓര്‍മ്മ പുതുക്കി മലയാളികള്‍ ഓണം ആഘോഷിച്ച് തുടങ്ങി. നാടും നഗരവും തിരുവോണാഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നാടെങ്ങും പരന്നു കഴിഞ്ഞു.

വീണ്ടും ഒരു പേമാരിക്കാലത്തെ അതിജീവിച്ച ജനതയാണ് ഈ പൊന്നോണത്തെ വരവേല്‍ക്കുന്നത്. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും മലയാളിക്ക് ഗൃഹാതുരതയാണ് ഓണം. കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ ആഘോഷം. പുതുവസ്ത്രങ്ങളണിഞ്ഞ് കാളനും ഓലനും ഇഞ്ചിക്കറിയും കൂട്ടി ഒന്നിച്ചിരുന്ന് സദ്യയുണ്ണുമ്പോള്‍ വേവലാതികള്‍ പൊയ്‌പോകും. മനസ്സ് ആ പഴയ നല്ല കാലത്തിലേക്ക് മടങ്ങും.

കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കില്‍പ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുമ്പയും മുക്കുറ്റിയും തുമ്പിതുള്ളലുമെല്ലാം നമുക്ക് ചുറ്റിലും നിന്ന് മാഞ്ഞുതുടങ്ങിയെങ്കിലും അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല.

Related posts

ഓട്ടോ, ടാക്‌സി നിരക്ക് വർധന അടുത്തമാസം ; ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കിയേക്കും

Amal Murali

കായംകുളം കൊച്ചുണ്ണി-Review

Amal Murali

Leave a Comment