Kerala

പ്രത്യേക ചിഹ്നങ്ങള്‍ ധരിച്ച് ക്യാമ്പുകളില്‍ കയറേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക അടയാളങ്ങളുമായി ആരും പ്രവേശിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രളയദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രത്യേക ചിഹ്നങ്ങള്‍ ധരിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കകത്തേയ്ക്ക് കയറേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളില്‍ ആളുകളെ കാണാന്‍ പോകുന്നവര്‍ ചിട്ട പാലിക്കണം. എല്ലാവരും ക്യാമ്പുകള്‍ക്ക് അകത്തേയ്ക്ക് കയറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സഹായിക്കാന്‍ താല്‍പര്യമുള്ള ചിലര്‍ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എല്ലാ ക്യാമ്പുകളിലേക്കും ആവശ്യത്തിനുള്ള സാധനങ്ങള്‍ നല്‍കാന്‍ ജനം തയ്യാറാവകണം. അനാവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് ഒഴിവാക്കണം. സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെടണം. ക്യാമ്പിനുള്ളില്‍ പോയി ആരെയും കാണരുത്, ചുമതലപ്പെടുത്തിയവര്‍ മാത്രമാകണം ക്യാമ്പില്‍ പ്രവേശിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു

Amal Murali

കൊച്ചിയിലെ പപ്പടവട ഹോട്ടൽ വീണ്ടും അടിച്ചുതകർത്തു.

Amal Murali

കേരളാ ബാങ്ക്: നടപടികള്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Amal Murali

Leave a Comment